മനാമ: വയനാട് പാർലമെന്റ് ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി, പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിൽ എന്നിവരുടെ ചരിത്ര ഭൂരിപക്ഷത്തിനും പ്രധാന കാരണം ഐക്യ ജനാധിപത്യമുന്നണിയുടെ കെട്ടുറപ്പും സംസ്ഥാന - കേന്ദ്ര സർക്കാറുകളോടുള്ള ഭരണവിരുദ്ധ വികാരവുമാണെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.എ. സമദ് അഭിപ്രായപ്പെട്ടു.
ബഹ്‌റൈൻ യു.ഡി.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ വിജയാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം അധ്യക്ഷതവഹിച്ചു. കെ.എം.സി.സി ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങര സ്വാഗതവും കെ.എം.സി.സി ഓർഗനൈസിങ് സെക്രട്ടറി ഗഫൂർ കൈപ്പമംഗലം നന്ദിയും പറഞ്ഞു.
കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ, ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, ഒ.ഐ.സി.സി വർക്കിങ് പ്രസിഡന്റ് ബോബി പാറയിൽ, കെ.എം.സി.സി മുൻ ജനറൽ സെക്രട്ടറി അസ്സൈനാർ കളത്തിങ്കൽ, ഒ.ഐ.സി.സി ജനറൽ സെക്രട്ടറി മനു മാത്യു, ട്രഷറർ ലത്തീഫ് ആയഞ്ചേരി, കെ.എം.സി.സി ട്രഷറർ കെ പി മുസ്തഫ, കൂട്ടുസ മുണ്ടേരി, ബഹ്‌റൈൻ നൗക പ്രതിനിധി അശ്വതി എന്നിവർ പ്രസംഗിച്ചു.
ഒ.ഐ.സി.സി ദേശീയ ഭാരവാഹികളായ ഷമീം നടുവണ്ണൂർ, പ്രദീപ് മേപ്പയൂർ, ജവാദ് വക്കം, നസീം തൊടിയൂർ, രഞ്ചൻ കേച്ചേരി, രജിത് മൊട്ടപ്പാറ, ജോണി താമരശ്ശേരി, ജോയ് ചുനക്കര, കെ.എം.സി.സി ബഹ്‌റൈൻ സ്റ്റേറ്റ് ഭാരവാഹികളായ എ. പി. ഫൈസൽ, സലിം തളങ്കര, ഷഹീർ കാട്ടമ്പള്ളി, അഷ്‌റഫ് കാക്കണ്ടി, എസ്.കെ. നാസർ, ഒ.ഐ.സി.സി വനിതാ വിങ് പ്രസിഡൻറ് മിനി മാത്യു, ഒ.ഐ.സി.സി നേതാക്കളായ അലക്സ് മഠത്തിൽ, മോഹൻകുമാർ നൂറനാട്, ജാലിസ് കെ.കെ, റംഷാദ് അയിലക്കാട്, സൽമാനുൽ ഫാരിസ്, സിജു പുന്നവേലി, സുരേഷ് പുണ്ടൂർ, ചന്ദ്രൻ വളയം, നിസാർ കുന്നംകുളത്തിൽ, രഞ്ജിത്ത് പടിക്കൽ, വില്യം ജോൺ, മുനീർ പേരാമ്പ്ര, കെ.എം.സി.സി വിവിധ ജില്ലാ ഏരിയ പ്രസിഡന്റ് സെക്രട്ടറിമാർ, ഭാരവാഹികൾ തുടങ്ങിയവർ വിജയാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.