മനാമ: ന്യൂ ഇന്ത്യൻ സ്കൂളിന്റെ 34-ാം വാർഷിക ദിനം വിപുലമായി ആഘോഷിച്ചു. കേരളീയ സമാജം ഹാളിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ്, മുഖ്യാതിഥിയിരുന്നു. ശൂറാ കൗൺസിൽ അംഗം തലാൽ മുഹമ്മദ് അബ്ദുല്ല അൽമന്നായി, ഡോ. മറിയം സാലിഹ് അൽ-ദൈൻ,എം.പി, ഡോ. മസൂമ ഹസൻ അബ്ദുൽ റഹീം (മുൻ എം.പി) തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ന്യൂ ഇന്ത്യൻ സ്കൂൾ ചെയർമാൻ ഡോ. ജാൻ എം.ടി. തോട്ടുമാലിൽ, എക്സിക്യൂട്ടിവ് ഡയറക്ടർ ജെമി തോട്ടുമാലിൽ തോമസ്, ഡയറക്ടർ ജോബി അഗസ്റ്റിൻ, പ്രിൻസിപ്പൽ കെ.ഗോപിനാഥ മേനോൻ, വൈസ് പ്രിൻസിപ്പൽ, പ്രധാന അധ്യാപകൻ, വിവിധ വിഭാഗങ്ങളുടെ കോഓഡിനേറ്റർമാർ, വകുപ്പു മേധാവികൾ, അധ്യാപകർ, സ്റ്റുഡന്റ് കൗൺസിൽ അംഗങ്ങൾ എന്നിവും സന്നിഹിതരായിരുന്നു.പ്രിൻസിപ്പൽ കെ. ഗോപിനാഥമേനോൻ സ്വാഗതം പറഞ്ഞു. സ്റ്റുഡന്റ് കൗൺസിൽ അംഗങ്ങൾ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. 2023-2024 ലെ 10, 12 ബോർഡ് പരീക്ഷകളിലെ ഐലൻഡ് ടോപ്പർമാരെ മുഖ്യാതിഥി ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് ആദരിച്ചു. സ്കൂൾ മാഗസിൻ- "വിൻസ്പെരിയ" ചടങ്ങിൽ പ്രകാശനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.