മനാമ: സയ്യിദ് ഹൈദർ അലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ നടന്ന കൗൺസിൽ മീറ്റ് ബഹ്റൈൻ കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി ഷംസുദ്ദീൻ വെള്ളികുളങ്ങര ഉദ്ഘാടനം ചെയ്തു. സൂഖ് കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് ഷംസു പാനൂർ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറിമാരായ അഷ്റഫ് കാട്ടിൽ പീടിക, സഹീർ കാട്ടാമ്പള്ളി, മലപ്പുറം ജില്ല പ്രസിഡന്റ് ഇഖ്ബാൽ താനൂർ എന്നിവർ ആശംസകൾ അർപ്പിച്ചു. മനാമ സൂഖ് കെ.എം.സി.സിയുടെ 2022 -24 വർഷത്തെ പ്രവർത്തന റിപ്പോർട്ട് സൂഖ് ജനറൽ സെക്രട്ടറി മുഹമ്മദ് സിനാൻ അവതരിപ്പിച്ചു. വരവ് ചെലവ് കണക്കുകൾ സൂഖ് വൈസ് പ്രസിഡന്റ് വി.എം. അബ്ദുൽ ഖാദർ അവതരിപ്പിച്ചു.
റിട്ടേണിങ് ഓഫിസർമാരായ അഷ്റഫ് കാട്ടിൽ പീടിക, സഹീർ കാട്ടാമ്പള്ളി എന്നിവരുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടന്നു. ലത്തീഫ് വരിക്കോളി അവതാരകനും ഷംസു പാനൂർ അനുവാദകനുമായ പാനൽ സദസ്സ് ഐകകണ്ഠ്യേന അംഗീകരിച്ചു.
2024 -27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളായി പ്രസിഡന്റ് വി.എം. അബ്ദുൽ ഖാദർ, ജനറൽ സെക്രട്ടറി മുഹമ്മദ് ഹൈലൈൻ, ട്രഷറർ താജുദ്ദീൻ പൂനത്ത്, ഓർഗനൈസിങ് സെക്രട്ടറി അസീസ് ഫ്ലമിംഗോ, വൈസ് പ്രസിഡന്റുമാരായി ജബ്ബാർ പഴയങ്ങാടി, മുസ്തഫ സുറൂർ, റഫീഖ് എളയിടം, നൗഷാദ് ഗോൾഡൻ ഗേറ്റ്, അബ്ദുൽ കരീം അൽ ഇബ്രാഹിമി എന്നിവരെയും ജോയന്റ് സെക്രട്ടറിമാരായി കെ. മുഹമ്മദാലി, കെ.കെ. ഫിറോസ്, അൻസാർ ദിനാർ ബൂട്ടിക്ക്, എം.കെ. സലീം, ജസീര്‍ പുറയൻകോട് എന്നിവരെയും തിരഞ്ഞെടുത്തു.
ലത്തീഫ് വരിക്കോളി, റാഷിദ് പൂനത്ത്, മൊയ്തു കല്ലിയോട്ട് എന്നിവർ കൗൺസിൽ മീറ്റിന് നേതൃത്വം നൽകി. മുഹമ്മദ് സിനാൻ സ്വാഗതവും മുഹമ്മദ് ഹൈലൈന്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.