മനാമ: കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല കമ്മിറ്റിക്ക് കീഴിലുള്ള വിവിധ മണ്ഡലം കമ്മിറ്റികളുടെ കൗൺസിൽ മീറ്റ് ആഗസ്റ്റ് 23ന് ആരംഭിക്കും ‘സംഘബോധം പകർന്നേകുന്ന പ്രവാസം’ എന്ന പ്രമേയത്തിൽ മണ്ഡലംതലത്തിൽ സംഘടിപ്പിക്കുന്ന കൗൺസിൽ മീറ്റിൽ കുറ്റ്യാടി, വടകര, കൊയിലാണ്ടി, കൊടുവള്ളി, പേരാമ്പ്ര, നാദാപുരം, ബാലുശ്ശേരി മണ്ഡലം കമ്മിറ്റികൾക്ക് പുതിയ നേതൃത്വത്തെ തെരഞ്ഞെടുക്കും. സെപ്റ്റംബർ 20ന് കൗൺസിൽ മീറ്റ് അവസാനിക്കും.
ജില്ല കമ്മിറ്റിയുടെ പ്രവർത്തന സൗകര്യാർഥം രൂപവത്കരിച്ച മണ്ഡലം കമ്മിറ്റികൾ നിരവധി ജീവകാരുണ്യ പ്രവർത്തങ്ങൾക്കാണ് നേതൃത്വം നൽകുന്നത്. കൗൺസിൽ മീറ്റിന്റെ പോസ്റ്റർ പ്രകാശനം കെ.എം.സി.സി സംസ്ഥാന ആക്ടിങ് പ്രസിഡന്റ് അസ്ലം വടകര ജില്ല വൈസ് പ്രസിഡന്റ് ഷാഹിർ ഉള്ളേ്യരിക്ക് നൽകി പ്രകാശനം ചെയ്തു.
സംസ്ഥാന ഭാരവാഹികളായ ഫൈസൽ കോട്ടപ്പള്ളി, ഫൈസൽ കണ്ടീതായ, ജില്ല ജനറൽ സെക്രട്ടറി പി.കെ. ഇസ്ഹാഖ്, ഓർഗ. സെക്രട്ടറി നസീം പേരാമ്പ്ര, തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ അഷ്റഫ് തോടന്നൂർ, കൺവീനർ അഷ്റഫ് കെ.കെ, ജില്ല ഭാരവാഹികളായ മൊയ്തീൻ പേരാമ്പ്ര, മുനീർ ഒഞ്ചിയം, റഷീദ് എൻ.കെ, തുമ്പോളി അബ്ദുറഹ്മാൻ, സംസ്ഥാന കൗൺസിൽ അംഗം പി.വി. മൻസൂർ എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.