കൊല്ലം സ്വദേശി ബഹ്​റൈനിൽ നിര്യാതനായി

മനാമ: പക്ഷാഘാതത്തെത്തുടർന്ന്​ ചികിത്സയിലായിരുന്നു കൊല്ലം സ്വദേശി ബഹ്​റൈനിൽ നിര്യാതനായി. വിളക്കുടി വടക്കേവിള വീട്ടിൽ ഹരികുമാർ (52) ആണ്​ മരിച്ചത്​.

ഹോട്ടൽ ജീവനക്കാരനായിരുന്ന ഇദ്ദേഹത്തെ മൂന്ന്​ ദിവസം മുമ്പാണ്​ പക്ഷാഘാതത്തെത്തുടർന്ന്​ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ പ്രവേശിപ്പിച്ചത്​. മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.

25 വർഷത്തോളമായി പ്രവാസിയായിരുന്ന ഹരികുമാർ ഇടക്ക്​ ഖത്തറിലും ജോലി ചെയ്തിരുന്നു. ഭാര്യ: ശ്രീജ. രണ്ട്​ മക്കളുണ്ട്​. 

Tags:    
News Summary - kollam native dies at bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.