മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ സൽമാനിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ 78ാ മത് സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചു മനാമ സെൻട്രൽ അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ചു നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് പ്രവാസികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
250ൽ പരം പ്രവാസികൾ പ്രയോജനപ്പെടുത്തി. ക്യാമ്പ് കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ജയകുമാർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ അഡ്വ. മാധവൻ കല്ലത്ത് മുഖ്യാതിയായി പങ്കെടുത്തു. ഡോ. നൗഫൽ നാസറുദ്ദീൻ ജീവിത ശൈലി രോഗങ്ങളെക്കുറിച്ച് ക്ലാസ് എടുത്തു.
ഏരിയ സെക്രട്ടറി ജിബി ജോൺ സ്വാഗതവും ജോ. സെക്രട്ടറി സന്തോഷ് കുമാർ നന്ദിയും അറിയിച്ചു. കെ.പി.എ വൈസ് പ്രസിഡന്റ് കിഷോർ കുമാർ, നിയുക്ത സി.സി അംഗങ്ങളായ പ്രശാന്ത് പ്രബുദ്ധൻ, കോയിവിള മുഹമ്മദ്, അനിൽകുമാർ, അൽ ഹിലാൽ മാർക്കറ്റിങ് ഹെഡ് നൗഫൽ സലാഹുദ്ദീൻ എന്നിവർ ആശംസകൾ അറിയിച്ചു.
സൽമാനിയ ഏരിയ ഭാരവാഹികളായ റ്റിറ്റോ ജോൺസൺ, അജിത് അപ്പുക്കുട്ടൻ, സി.സി അംഗങ്ങളായ ബിജു ആർ പിള്ള, റെജിമോൻ ബേബിക്കുട്ടി, രഞ്ജിത്. ആർ പിള്ള എന്നിവർ ക്യാമ്പിനു നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.