മനാമ: ബഹ്റൈന്‍ പ്രവാസം അവസാനിപ്പിച്ചു യു.കെയിലേക്ക് കുടുംബസമേതം യാത്രയാകുന്ന കൊല്ലം സ്വദേശിനി ആന്‍സി സാംസന്, കൊല്ലം പ്രവാസി അസോസിയേഷന് ഹോസ്പിറ്റല്‍ ചാരിറ്റി വിങ്ങിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്കി.
17 വര്‍ഷമായി ബഹ്റൈനില്‍ ആതുരസേവനം നടത്തിവരുകയായിരുന്ന ആന്‍സി സാംസന് കൊല്ലം പ്രവാസി അസോസിയേഷന് ഹോസ്പിറ്റല്‍ ചാരിറ്റി വിങ്ങിലെ സജീവ സാന്നിധ്യമായിരുന്നു. ഏറ്റവും ഒടുവില്‍ സല്‍മാനിയ എമര്‍ജന്‍സി വിഭാഗത്തില്‍ സേവനം അനുഷ്ഠിക്കുകയായിരുന്നു. നിരവധി രോഗികള്‍ക്ക് സാന്ത്വനമേകാനും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാനും ആന്‍സി സാംസന് കഴിഞ്ഞിട്ടുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നത് സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് താന്‍ കരുതുന്നതെന്ന് ആന്‍സി സാംസന് പറഞ്ഞു. ഭര്‍ത്താവ് സാംസന് ജോയ്. ഇന്ത്യന്‍ സ്കൂളില്‍ പഠിക്കുന്ന സാന്‍സന്ന, സനോഹ എന്നിവര്‍ മക്കളാണ്.സൽമാബാദ് അല്‍ ഹിലാല്‍ ഹോസ്പിറ്റലില്‍ നടന്ന ചടങ്ങില്‍ കൊല്ലം പ്രവാസി അസോസിയേഷന് പ്രസിഡന്റ് നിസാര്‍ കൊല്ലം ആന്‍സി സാംസന് ഉപഹാരം നല്കി.
ചടങ്ങില്‍ കെ.പി.എ ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍, വൈസ് പ്രസിഡന്റ് കിഷോര്‍ കുമാര്‍, സെക്രട്ടറി സന്തോഷ് കുമാര്‍, അസി. ട്രഷറര്‍ ബിനു കുണ്ടറ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ചാരിറ്റി വിങ് കോഓഡിനേറ്റര്‍ ജിബി ജോണ്‍ വര്‍ഗീസ് പരിപാടി നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.