കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ പ്ര​വാ​സി​ശ്രീ വ​നി​ത സ​മ്മേ​ള​നം

കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ പ്ര​വാ​സി​ശ്രീ വ​നി​ത സ​മ്മേ​ള​നം

മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ ജി​ല്ല സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി വ​നി​ത സ​മ്മേ​ള​നം കെ.​പി.​എ വ​നി​ത വി​ഭാ​ഗ​മാ​യ പ്ര​വാ​സി​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കെ.​സി.​എ ഹാ​ളി​ല്‍ ന​ട​ന്നു. പ്ര​വാ​സി​ശ്രീ യൂ​നി​റ്റ് സ​മ്മേ​ള​നം, പൊ​തു സ​മ്മേ​ള​നം എ​ന്ന ര​ണ്ടു സെ​ഷ​നാ​യി​ട്ടാ​യി​രു​ന്നു വ​നി​ത സ​മ്മേ​ള​നം.

ആ​ദ്യ സെ​ഷ​നി​ൽ പ്ര​വാ​സി​ശ്രീ 10 യൂ​നി​റ്റു​ക​ളു​ടെ റി​പ്പോ​ർ​ട്ട് അ​വ​ത​ര​ണ​വും യൂ​നി​റ്റ് പു​നഃ​സം​ഘ​ട​ന​യും ന​ട​ന്നു. കെ.​പി.​എ പ്ര​സി​ഡ​ന്റ് നി​സാ​ർ കൊ​ല്ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ഓ​ഡി​നേ​റ്റ​ർ മ​നോ​ജ് ജ​മാ​ൽ സ്വാ​ഗ​ത​വും ന​വാ​സ് ക​രു​നാ​ഗ​പ്പ​ള്ളി ന​ന്ദി​യും പ​റ​ഞ്ഞു. 10 യൂ​നി​റ്റ് ഹെ​ഡു​ക​ൾ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​റി​ന് റി​പ്പോ​ര്‍ട്ട് കൈ​മാ​റി. വൈ.​പ്ര​സി​ഡ​ന്റ് കി​ഷോ​ർ കു​മാ​ർ, സെ​ക്ര​ട്ട​റി​മാ​രാ​യ സ​ന്തോ​ഷ് കാ​വ​നാ​ട്, അ​നോ​ജ് മാ​സ്റ്റ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

പൊ​തു സ​മ്മേ​ള​നം കെ.​പി.​എ പ്ര​സി​ഡ​ന്റ് നി​സാ​ർ കൊ​ല്ലം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡ​ബ്ല്യു.​എം.​എ​ഫ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പ ജ​യ​ച​ന്ദ്ര​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ.​പി.​എ ര​ക്ഷാ​ധി​കാ​രി ബി​ജു മ​ല​യി​ൽ, ഡ​ബ്ല്യു.​എം.​സി വൈ. ​പ്ര​സി​ഡ​ന്റ് കാ​ത്തു സ​ച്ചി​ൻ ദേ​വ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്ര​ദീ​പ അ​നി​ൽ അ​ധ്യ​ക്ഷ​യാ​യി​രു​ന്നു.

റ​സീ​ല മു​ഹ​മ്മ​ദ് സ്വാ​ഗ​ത​വും ജ്യോ​തി പ്ര​മോ​ദ് ന​ന്ദി​യും പ​റ​ഞ്ഞു. ജി​ബി ജോ​ൺ, സു​മി ഷ​മീ​ർ എ​ന്നി​വ​ർ യോ​ഗം നി​യ​ന്ത്രി​ച്ചു. തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ​യും സൃ​ഷ്ടി ക​ലാ​കാ​ര​ന്മാ​രു​ടെ​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. പ്ര​വാ​സി ശ്രീ ​യൂ​നി​റ്റ് ഹെ​ഡു​ക​ളാ​യ ര​മ്യ ഗി​രീ​ഷ്, അ​ഞ്ജ​ലി രാ​ജ്, ഷാ​മി​ല ഇ​സ്മാ​യി​ൽ, ബ്രി​ന്ദ സ​ന്തോ​ഷ്, സൃ​ഷ്ടി അം​ഗ​ങ്ങ​ളാ​യ ദി​ൽ​ഷാ​ദ് രാ​ജ്, ഷ​ഹീ​ൻ മ​ഞ്ഞ​പ്പാ​റ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.

Tags:    
News Summary - Kollam Pravasi Association Pravasi Sri Vanita Sammelanam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.