മനാമ: കോവിഡ്-19 വ്യാപനം തടയുന്നതിെൻറ ഭാഗമായി തയാറാക്കിയ മൊബൈൽ ആപ്പ് പുറത്തിറ ക്കി. Be Aware എന്ന പേരിലുള്ള ആപ്പ് രാജ്യത്തെ കോവിഡ് സംബന്ധിച്ച വിവരങ്ങൾ അപ്പപ്പോൾ ലഭ്യമാക്കും. രോഗം സ്ഥിരീകരിച്ചവരുടെ അടുത്ത് നിങ്ങൾ എത്തിയിട്ടുണ്ടോ എന്നും ആപ്പ് പറഞ്ഞുതരും. bahrain.bh/apps എന്ന പോർട്ടലിൽനിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യാം. പേഴ്സണൽ നമ്പറും മൊബൈൽ നമ്പറും നൽകിയ രജിസ്റ്റർ ചെയ്യുകയാണ് തുടർന്ന് ചെയ്യേണ്ടത്. ഫോണിെൻറ ലൊക്കേഷൻ സേവനം ഒാൺ ആക്കുകയും വേണം. ആപ്പിലൂടെ നൽകുന്ന വിവരങ്ങൾ രഹസ്യ സ്വഭാവമുള്ളതും സ്വകാര്യത സംരക്ഷിക്കുന്നതുമായിരിക്കും. ജി.പി.എസ് ട്രാക്കിങ് സംവിധാനത്തിലാണ് ആപ്പ് പ്രവർത്തിക്കുന്നത്. 15 മീറ്റർ പരിധിയിൽ ക്വാറൻറീനിലുള്ളവർ ഉണ്ടെങ്കിൽ ആരോഗ്യ പ്രവർത്തകർക്ക് അറിയിപ്പ് ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.