കൊയിലാണ്ടിക്കൂട്ടം ‘വിരൽതുമ്പിലൊരോണം’ഓണാഘോഷം

മനാമ: കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മിറ്റി അത്തം ഒന്ന് മുതൽ പത്ത്‌ വരെയുള്ള ദിവസങ്ങളിൽ ‘വിരൽതുമ്പിലൊരോണം’ എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഫേസ്ബുക്ക് ലൈവ് സ്ട്രീമിലൂടെ ഓൺലൈനിൽ എല്ലാ ദിവസവും ഇന്ത്യൻസമയം രാത്രി ഒമ്പത് മുതൽ പത്ത് വരെയാണ് പരിപാടികൾ ഒരുക്കിയത്. നാടൻപാട്ട്, നാടകം, മുട്ടിപ്പാട്ട്, തിരുവാതിര, നൃത്ത പരിപാടികൾ, പ്രശ്നോത്തരികൾ, ശിങ്കാരിമേളം, പൂക്കളമത്സരം, പ്രശസ്ത ഗായകൻ അശ്വിനി ദേവിന്റെ ഗാനസന്ധ്യ, തിരുവോണനാളിൽ മെഗാ മ്യൂസിക്കൽ ഷോ എന്നീ പരിപാടികൾ അരങ്ങേറി. നാട്ടിലെ പരിപാടികൾ റഷീദ് മൂടാടിയൻ, ചന്ദ്രശേഖർ പൊയിൽക്കാവ് എന്നിവർ ക്രോഡീകരിച്ചു. തിരുവോണദിവസം നടന്ന സമാപന സമ്മേളനം വടകര എം.പി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല, നഗരസഭ ചെയർപേഴ്സൻ സുധ കിഴക്കേ പാട്ട്

ഗ്ലോബൽ ചെയർമാൻ ശിഹാബുദ്ദീൻ എസ്.പി.എച്ച്, ഗ്ലോബൽ ജനറൽ സെക്രട്ടറി ജലീൽ മഷൂർ എന്നിവർ സംസാരിച്ചു. ഗ്ലോബൽ വൈസ് ചെയർമാൻ പവിത്രൻ കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. ഓണാഘോഷ കമ്മിറ്റി കൺവീനർ റാഷിദ് സമസ്യ സ്വാഗതവും ജോയന്റ് കൺവീനർ ഷഫീഖ് സംസം നന്ദിയും പറഞ്ഞു. വിവിധ ചാപ്റ്റർ ചെയർമാന്മാരായ കെ.ടി. സലീം, റാഫി ഊരള്ളൂർ, അസീസ് മാസ്റ്റർ, ഫൈസൽ മൂസ, ഷാഫി കൊല്ലം, നിയാസ് അഹ്മദ്, ചന്ദ്രു പൊയിൽക്കാവ്, ഗ്ലോബൽ കമ്മിറ്റി അംഗങ്ങൾ, ഓണാഘോഷ കമ്മിറ്റി അംഗങ്ങളായ ഷഹീർ, ഷാജി പീവീസ്, നദീർ കാപ്പാട്, എ.പി. മധുസൂദനൻ, വിവിധ ചാപ്റ്റർ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Koyilandy koottam-Onam-celebration-viralthumbiloronam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.