മനാമ: കോഴിക്കോട് ജില്ല പ്രവാസി ഫോറം (കെ.പി.എഫ്) ബ്ലഡ് ഡൊണേഷൻ വിങ്ങിെൻറ ആഭിമുഖ്യത്തിൽ സൽമാനിയ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് നടത്തി. നൂറിൽപരം ദാതാക്കൾ പങ്കെടുത്ത ക്യാമ്പ് ഡോ. പി.വി. ചെറിയാൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സുധീർ തിരുനിലത്ത് അധ്യക്ഷത വഹിച്ചു. ഡോ. സഖ്ന അൽ ഗനാമി, ഐ.സി.ആർ.എഫ് ചെയർമാൻ അരുൾദാസ് തോമസ്, വൈസ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, ഇന്ത്യൻ ക്ലബ് പ്രസിഡൻറ് സ്റ്റാലിൻ ജോസഫ്, ഫ്രാൻസിസ് കൈതാരത്ത്, സുബൈർ കണ്ണൂർ, നാസർ മഞ്ചേരി, ജ്യോതിഷ് പണിക്കർ, ശശി അക്കരാൽ എന്നിവർ ആശംസയർപ്പിച്ചു. രക്ഷാധികാരി കെ.ടി. സലീം നന്ദി പ്രകാശിപ്പിച്ചു. സെക്രട്ടറി വി.കെ. ജയേഷ്, വി.സി ഗോപാലൻ, റിഷാദ്, ജമാൽ കുറ്റിക്കാട്ടിൽ, ഫൈസൽ പാട്ടാണ്ടി, ഷാജി പുതുക്കുടി, അഷ്റഫ്, രമേശൻ പയ്യോളി, ബവിലേഷ്, സത്യൻ പേരാമ്പ്ര, രവി സോള, ജിതേഷ് ടോപ് മോസ്റ്റ്, അബ്ദുൽ സലിം, പ്രജിത് എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.