മനാമ: കോഴിക്കോട് ജില്ല പ്രവാസി ഫോറം (കെ.പി.എഫ്) ബഹ്റൈൻ, അൽഹിലാൽ മൾട്ടി സ്പെഷാലിറ്റി മെഡിക്കൽ സെന്ററുമായി ചേർന്ന് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
മാർച്ച് ഒന്നിന് രാവിലെ എട്ടു മുതൽ ഉച്ചക്ക് 12 വരെ മനാമ അൽ ഹിലാൽ മെഡിക്കൽ സെന്ററിൽ നടത്തുന്ന ക്യാമ്പിൽ യൂറിക് ആസിഡ്, സെറം ക്രിയാറ്റിനിൻ (കിഡ്നി സ്ക്രീനിങ്), ട്രൈഗ്ലിസറൈഡ്, ബ്ലഡ് ഷുഗർ, എസ്.ജി.ഒ.ടി, കൊളസ്ട്രോൾ, എസ്.ജി.പി.ടി (ലിവർ സ്ക്രീനിങ്) എന്നിവയടങ്ങുന്ന ഏഴോളം രക്തപരിശോധനയും ഡോക്ടറുടെ സേവനവും പ്രിവിലേജ് കാർഡും സൗജന്യമായി ലഭിക്കുന്നതാണെന്ന് കെ.പി.എഫ് പ്രസിഡന്റ് ജമാൽ കുറ്റിക്കാട്ടിൽ, ജനറൽ സെക്രട്ടറി ഹരീഷ്, ട്രഷറർ ഷാജി പുതുക്കുടി എന്നിവർ വാർത്തക്കുറിപ്പിലൂടെ അറിയിച്ചു. ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് ചാരിറ്റി വിങ് കൺവീനർ സവിനേഷ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 39170433, 35059926, 36193189, 36261761, 39396859 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.