മനാമ: ബഹ്റൈന്റെ 51ാമത് ദേശീയ ദിനത്തിൽ രാജ്യത്തെ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ കൊല്ലം പ്രവാസി അസോസിയേഷന്റെ അംഗങ്ങൾ സന്ദർശിച്ചു. 'ബഹ്റൈന്റെ ഹൃദയത്തിലൂടെ ഒരു ദിവസം' എന്നു പേരിട്ട യാത്രയിൽ പുരാതനവും ആധുനികവുമായ സ്ഥലങ്ങളാണ് സന്ദർശിച്ചത്. വർഷങ്ങളായി പ്രവാസ ജീവിതം നയിക്കുന്ന പലർക്കും ഈ യാത്ര നവ്യാനുഭവമായി.
ബഹ്റൈന്റെ സാംസ്കാരിക വൈവിധ്യവും കരകൗശല പാരമ്പര്യവും നേരിട്ടു കാണാൻ യാത്ര അവസരമൊരുക്കി. പ്രമുഖ സാമൂഹിക പ്രവർത്തകൻ സയ്ദ് ഹനീഫ് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം ദേശീയദിന ഐക്യദാർഢ്യ സന്ദേശം നൽകി. ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് കിഷോർ കുമാർ നന്ദിയും പറഞ്ഞു. ട്രഷറർ രാജ് കൃഷ്ണൻ യാത്ര നിയന്ത്രിച്ചു. സെക്രേട്ടറിയറ്റ് അംഗം സന്തോഷ് കാവനാട്, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ സജീവ് ആയൂർ, അനൂപ് തങ്കച്ചൻ, നവാസ് കരുനാഗപ്പള്ളി, രഞ്ജിത് ആർ പിള്ളൈ, ഡിസ്ട്രിക്റ്റ് കമ്മിറ്റി അംഗങ്ങളായ ഗീവർഗീസ് മത്തായി, അനൂപ്, ജുനൈദ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.