മനാമ: കൊല്ലം പ്രവാസി അസോസിയേഷന്റെ ജില്ല സമ്മേളനം ജൂണ്‍ 24നും പൊതുസമ്മേളനം ജൂലൈ ഒന്നിനും നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ജൂണ്‍ 24ന് രാവിലെ ഒമ്പതിന് സെഗയ്യ കെ.സി.എ ഹാളില്‍ ആരംഭിക്കുന്ന ജില്ല സമ്മേളനത്തിലെ ആദ്യ സെഷനായ ജനറൽ ബോഡി മീറ്റിങ്ങിൽ നിലവിലെ സെക്രട്ടറിയറ്റ് അംഗങ്ങള്‍, സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങള്‍, ഏരിയ ഭാരവാഹികള്‍, പ്രവാസിശ്രീ യൂനിറ്റ് കോഓഡിനേറ്റർമാർ എന്നിവര്‍ പങ്കെടുക്കും.
രണ്ടാം സെഷനായ പ്രതിനിധി സമ്മേളനത്തില്‍ പുതിയ ഏരിയ ഭരണസമിതികളുടെയും സെന്‍ട്രല്‍ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെയും അംഗീകാരവും 2022-2024 കാലത്തേക്കുള്ള പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് നടക്കും.
കൊല്ലം പ്രവാസി അസോസിയേഷന്റെ കലാസാഹിത്യ വിഭാഗമായ 'സൃഷ്ടി' യുടെ നേതൃത്വത്തില്‍ വൈകീട്ട് മൂന്നിന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ബഹ്റൈനിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
ജൂലൈ ഒന്നിന് വൈകീട്ട് നാല് മുതല്‍ ഇന്ത്യന്‍ ക്ലബ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തിൽ എന്‍.കെ. പ്രേമചന്ദ്രന് എം.പി മുഖ്യാതിഥിയായി പങ്കെടുക്കും. കഴിഞ്ഞ രണ്ടു വര്‍ഷമായി കെ.പി.എ ആശുപത്രി ചാരിറ്റി വിങ്ങില്‍ നിസ്വാർഥ സേവനം നടത്തുന്ന വിവിധ ആശുപത്രികളിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാർ എന്നിവരെ ചടങ്ങിൽ ആദരിക്കും. കെ.പി.എ സമ്മേളനത്തിന്റെ ഭാഗമായി പുറത്തിറക്കുന്ന സുവനീറിന്റെ പ്രകാശനവും നടക്കും. തുടര്‍ന്ന് ഐഡിയ സ്റ്റാര്‍ സിംഗര്‍ താരങ്ങളായ ശ്രീനാഥും ദുർഗാവിശ്വനാഥും അവതരിപ്പിക്കുന്ന മ്യൂസിക് നൈറ്റും കെ.പി.എ കലാകാരന്മാര് അവതരിപ്പിക്കുന്ന മറ്റു പരിപാടികളും ഉണ്ടായിരിക്കും. പ്രവേശനം പൂർണമായും സൗജന്യമായ മ്യൂസിക് & ഡാൻസ് നൈറ്റിന് പിന്തുണ നല്‍കുന്നത് സ്റ്റാര്‍ വിഷന്‍ ഇവന്റ്സും മീഡിയ രംഗുമാണ്.
ബഹ്റൈനിലെ കൊല്ലം പ്രവാസികളുടെ കൂട്ടായ്മയായ കൊല്ലം പ്രവാസി അസോസിയേഷന്, കഴിഞ്ഞ രണ്ടു വര്‍ഷമായി ബഹ്റൈനിലെ സാമൂഹിക-സാംസ്കാരിക-ജീവകാരുണ്യ-വിദ്യാഭ്യാസ മേഖലയില്‍ നിസ്വാർഥമായ സേവനം നടത്തിവരുകയാണെന്നും സ്ത്രീകളുടെ ശാക്തീകരണത്തിന് കുടുംബശ്രീ മാതൃകയില്‍ ആരംഭിച്ച 'പ്രവാസിശ്രീ' മികച്ച പ്രവര്‍ത്തനം നടത്തുന്നു എന്നും ഭാരവാഹികൾ അറിയിച്ചു.
കൊല്ലം പ്രവാസി അസോസിയേഷൻ പ്രസിഡന്റ് നിസാർ കൊല്ലം, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, വൈസ് പ്രസിഡന്റ് വിനു ക്രിസ്റ്റി, സ്റ്റാർ ഇവെന്റ്സ് ചെയർമാൻ സേതുരാജ് കടക്കൽ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.