മനാമ: കൊല്ലം പ്രവാസി അസോസിയേഷന്റെ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ സമാപനം കെ.പി.എ മീറ്റ്-2024 കെ.സി.എ ഓഡിറ്റോറിയത്തില്‍ നടന്നു. വൈകീട്ട് നടന്ന പൊതു സമ്മേളനം കെ.പി.എ രക്ഷാധികാരിയും മുൻ ലോക കേരള സഭാംഗവുമായിരുന്ന ബിജു മലയിൽ ഉദ്ഘാടനം ചെയ്തു.
കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം അധ്യക്ഷത വഹിച്ചു. ചടങ്ങിന് ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സ്വാഗതം പറഞ്ഞു. ശൂരനാട് അസോസിയേഷൻ പ്രസിഡന്റ് ഹരീഷ് നായർ, കെ.സി.എ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി, കെ.എം.സി.സി. ഓർഗനൈസിങ് സെക്രട്ടറി ഗഫൂർ കൈപ്പമംഗലം, സാമൂഹിക പ്രവർത്തകരായ സെയ്ദ് ഹനീഫ്, ഷിബു പത്തനംതിട്ട, നൗഷാദ് മഞ്ഞപ്പാറ, സുനിൽ കുമാർ, സെക്രട്ടേറിയറ്റ് കമ്മിറ്റി അംഗങ്ങളായ, രാജ് കൃഷ്ണൻ, അനോജ് മാസ്റ്റർ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.
രക്ഷാധികാരി ബിനോജ് മാത്യു കെ.പി.എയുടെ വിളക്കുമരം എന്ന സുവനീറിന്റെ പ്രകാശനം റഹീം വാവകുഞ്ഞിന് നൽകി നിര്‍വഹിച്ചു. ബഹ്റൈനിൽ വിവിധ സ്കൂളുകളിൽ അധ്യാപകരായി സേവനം അനുഷ്ഠിക്കുന്ന 20ഓളം കൊല്ലം പ്രവാസികളെ വേദിയിൽ ആദരിച്ചു.
കഴിഞ്ഞ കമ്മിറ്റിയിൽനിന്ന് പോകുന്ന സെൻട്രൽ, ഡിസ്ട്രിക്ട് കമ്മിറ്റി അംഗങ്ങൾക്കും മികച്ച പ്രവര്‍ത്തനം നടത്തിയ ഏരിയ കമ്മിറ്റികളായ ഹമദ് ടൗൺ, റിഫ, സൽമാബാദ്, കൂടാതെ അമ്മക്കൊരുമ്മ, മെഹന്ദി, ഫോട്ടോ കോണ്ടസ്റ്റ് എന്നീ മത്സര വിജയികൾക്കുള്ള പുരസ്കാരവും ചടങ്ങിൽ നൽകി.
തുടർന്ന് സൃഷ്ടി ഗായകരുടെ നേതൃത്വത്തില്‍ ഗാന സന്ധ്യയും കെ.പി.എ ചിൽഡ്രൻസ് പാർലമെന്റ് കുട്ടികൾ അവതരിപ്പിച്ച നൃത്തങ്ങളും ആഘോഷപരിപാടികള്‍ക്ക് മികവേകി. സെൻട്രൽ കമ്മിറ്റി, ഡിസ്ട്രിക്ട് കമ്മിറ്റി, പ്രവാസി ശ്രീ അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.