കൊല്ലം പ്രവാസി അസോസിയേഷൻ മനാമ ഏരിയ ഭാരവാഹികൾ

കെ.പി.എ മനാമ ഏരിയ സമ്മേളനം

മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ മനാമ ഏരിയ സമ്മേളനം മനാമ ഗ്രീൻ പാർക്ക്‌ റസ്റ്റോറന്‍റ് ഹാളിൽ നടന്നു. ഏരിയാ പ്രസിഡന്‍റ് നവാസ് കുണ്ടറ അധ്യക്ഷത വഹിച്ച പ്രതിനിധി സമ്മേളനം മനാമ ഏരിയ കോഓർഡിനേറ്റർ മനോജ്‌ ജമാൽ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി ഷഫിഖ് സൈഫുദീൻ റിപ്പോർട്ടും ട്രഷറർ ഗീവർഗീസ് മത്തായി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. കൊല്ലം പ്രവാസി അസോസിയേഷൻ പ്രസിഡന്‍റ് നിസാർ കൊല്ലം തെരഞ്ഞെടുപ്പ് വിശദീകരണം നടത്തി.

പുതിയ ഭാരവാഹികളായി മഹേഷ്‌ കെ മാത്യു (ഏരിയ പ്രസിഡന്‍റ്), മുഹമ്മദ്‌ സഹദ് (വൈസ് പ്രസിഡന്‍റ്), ഷെഫീക് സൈഫുദീൻ (സെക്രട്ടറി), ഷമീർ സലിം (ജോ. സെക്രട്ടറി), ഗീവർഗീസ് മത്തായി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. അബ്ദുൾ സമദ്, റഫീഖ് എന്നിവരെ മനാമ സെൻട്രൽ മാർക്കറ്റ് ഗ്രൂപ്പ്‌ കോഓർഡിനേറ്റർമാരായും തെരഞ്ഞെടുത്തു. നവാസ് കുണ്ടറയെ സെൻട്രൽ കമ്മിറ്റി പ്രതിനിധിയായി തിരഞ്ഞെടുത്തു. ഏരിയ സെക്രട്ടറി ഷെഫീക് സൈഫുദീൻ സ്വാഗതവും മഹേഷ്‌ കെ. മാത്യു നന്ദിയും പറഞ്ഞു.

Tags:    
News Summary - KPA Manama Area Conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.