മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ഹോസ്പിറ്റൽ ചാരിറ്റി വിങ്ങും പ്രവാസിശ്രീയും ചേർന്ന് അൽ ഹിലാൽ ഹെൽത്ത് കെയറിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മനാമ അൽ ഹിലാൽ മൾട്ടി സ്പെഷാലിറ്റി മെഡിക്കൽ സെന്ററിൽ നടന്ന ക്യാമ്പിൽ നൂറിൽപരം പ്രവാസികൾ പങ്കെടുത്തു. സാമൂഹിക പ്രവർത്തകൻ സെയ്ദ് ഹനീഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. കെ.പി.എയുടെ ഉപഹാരം വൈ. പ്രസിഡന്റ് കിഷോർകുമാർ അൽ ഹിലാൽ ഹോസ്പിറ്റൽ പ്രതിനിധി പ്യാരി ലാലിന് കൈമാറി.
തണൽ സൗത്ത് സോൺ സെക്രട്ടറി മണിക്കുട്ടൻ, പത്തനംതിട്ട പ്രവാസി അസോസിയേഷൻ പ്രസിഡന്റ് വിഷ്ണു വി. കലഞ്ഞൂർ, സാമൂഹിക പ്രവർത്തകരായ ചെമ്പൻ ജലാൽ, നൗഷാദ് മഞ്ഞപ്പാറ, ജ്യോതിഷ് പണിക്കർ, സുനിൽ മുസ്തഫ, മാധ്യമ പ്രവർത്തകൻ പ്രദീപ് പുറവങ്കര, കെ.പി.എ സെക്രട്ടറിമാരായ അനോജ് മാസ്റ്റർ, സന്തോഷ് കാവനാട്, അസി. ട്രഷറർ ബിനു കുണ്ടറ, ഹോസ്പിറ്റൽ ചാരിറ്റി കോഓഡിനേറ്റർ റോജി ജോൺ, പ്രവാസിശ്രീ കോഓഡിനേറ്റർ മനോജ് ജമാൽ എന്നിവർ സംസാരിച്ചു. ഹോസ്പിറ്റൽ ചാരിറ്റി വിങ് കൺവീനർ ജിബി ജോൺ, ജ്യോതി പ്രമോദ്, ആൻസി ആസിഫ്, ഷാമില ഇസ്മായിൽ, ആൻസി സൈമൺ, അർച്ചന ജഗത് എന്നിവർ മെഡിക്കൽ ക്യാമ്പ് നിയന്ത്രിച്ചു. ഹോസ്പിറ്റൽ ചാരിറ്റി വിങ് കൺവീനർ രമ്യ ഗിരീഷ് സ്വാഗതവും പ്രവാസിശ്രീ യൂനിറ്റ് ഹെഡ് പ്രദീപ അനിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.