കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഒാ​ണാ​ഘോ​ഷ​ത്തി​ൽ​നി​ന്ന്

കെ.പി.എ സൽമാബാദ് ഏരിയ ഓണാഘോഷം സംഘടിപ്പിച്ചു

മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി ഒാ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. വി​ശി​ഷ്​​ടാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത ഗു​രു​ദേ​വ സോ​ഷ്യ​ൽ സൊ​സൈ​റ്റി ചെ​യ​ർ​മാ​ൻ ച​ന്ദ്ര​ബോ​സ്, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ വി​ജ​യ​ൻ പി​ള്ള എ​ന്നി​വ​രെ പൊ​ന്നാ​ട​യ​ണി​യി​ച്ച്​ ആ​ദ​രി​ച്ചു.

ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ ര​തി​ൻ തി​ല​കി​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം ഏ​രി​യ കോ​ഓ​ഡി​നേ​റ്റ​ർ സ​ജീ​വ് ആ​യൂ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.

കെ.​പി.​എ പ്ര​സി​ഡ​ൻ​റ്​ നി​സാ​ർ കൊ​ല്ലം ഓ​ണ​സ​ന്ദേ​ശം ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ, ട്ര​ഷ​റ​ർ രാ​ജ് കൃ​ഷ്​​ണ​ൻ, ഏ​രി​യ കോ​ഓ​ഡി​നേ​റ്റ​ർ സ​ന്തോ​ഷ് കാ​വ​നാ​ട്, ട്ര​ഷ​റ​ർ ലി​നീ​ഷ് പി. ​ആ​ചാ​രി, ജോ. ​സെ​ക്ര​ട്ട​റി ര​ജീ​ഷ് അ​യ​ത്തി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കെ.​പി.​എ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ വി​നു ക്രി​സ്​​റ്റി യോ​ഗം നി​യ​ന്ത്രി​ച്ചു. ഏ​രി​യ സെ​ക്ര​ട്ട​റി സ​ലിം ത​യ്യി​ൽ സ്വാ​ഗ​ത​വും വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ ജെ​യി​ൻ ടി. ​തോ​മ​സ് ന​ന്ദി​യും പ​റ​ഞ്ഞു. തു​ട​ർ​ന്ന് ഓ​ണ​സ​ദ്യ​യും ഓ​ണ​ക്ക​ളി​ക​ളും അം​ഗ​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു. വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ ഹ​മ​ദ് ടൗ​ൺ ഏ​രി​യ ക​മ്മി​റ്റി വി​ജ​യി​ക​ളാ​യി. സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി ര​ണ്ടാം സ്ഥാ​ന​വും സി​ത്ര ഏ​രി​യ ക​മ്മി​റ്റി മൂ​ന്നാം സ്ഥാ​ന​വും നേ​ടി. വി​ജ​യി​ക​ൾ​ക്ക് കെ.​എം.​സി.​സി ആ​ക്​​ടി​ങ്​ പ്ര​സി​ഡ​ൻ​റ്​ ഗ​ഫൂ​ര്‍ ക​യ്​​പ​മം​ഗ​ലം ട്രോ​ഫി​ക​ൾ സ​മ്മാ​നി​ച്ചു.

Tags:    
News Summary - KPA organized Onam celebrations in Salmabad area

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.