മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ സൽമാബാദ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓൺലൈനായി ഓപൺ ഹൗസ് നടത്തി. കോവിഡ് പ്രതിസന്ധി കാലത്ത് പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും കേരള-കേന്ദ്ര സർക്കാറുകളുടെ പ്രവാസി ക്ഷേമ പദ്ധതികളിൽ അവബോധം നൽകാനുമാണ് പരിപാടി. ഏരിയ കോഓഡിനേറ്റർ സന്തോഷ് കാവനാട് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് രതിൻ തിലക് അധ്യക്ഷതവഹിച്ചു.
കെ.പി.എ പ്രസിഡൻറ് നിസാർ കൊല്ലം മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സംഘടന അവലോകനം നിർവഹിച്ചു. സെക്രട്ടറി കിഷോർ കുമാർ, ട്രഷറർ രാജ് കൃഷ്ണൻ, വൈസ് പ്രസിഡൻറ് വിനു ക്രിസ്റ്റി എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി സലിം തയ്യിൽ സ്വാഗതവും ട്രഷറർ ലിനീഷ് പി. ആചാരി നന്ദിയും പറഞ്ഞു. അടുത്ത ആഴ്ച ഗുദൈബിയ ഏരിയയുടെ നേതൃത്വത്തിൽ ഓപൺ ഹൗസ് നടക്കും.കൂടുതൽ വിവരങ്ങൾക്ക് നാരായണൻ (3320 5249), ഷിനു (3402 7134) എന്നിവരുമായി ബന്ധപ്പെടാമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.