മനാമ: കോഴിക്കോട് ജില്ല പ്രവാസി ഫോറം (കെ.പി. എഫ് ബഹ്റൈൻ ) ലേഡീസ് വിങ് സംഘടിപ്പിച്ച ഓൺലൈൻ ഓണപ്പാട്ട് മത്സരം ‘പൂവിളി 2024’ മത്സരവിജയികളെ പ്രഖ്യാപിച്ചു. രണ്ട് കാറ്റഗറികളിലായി നടത്തിയ മത്സരത്തിൽ നിരവധി മത്സരാർഥികൾ പങ്കെടുത്തു. ബഹ്റൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, േപ്ലബാക്ക് സിംഗർ വിജിത ശ്രീജിത്ത് എന്നിവരാണ് വിജയികളെ പ്രഖ്യാപിച്ചത്.
കെ.പി.എഫ് ലേഡീസ് വിങ് കൺവീനർ രമാ സന്തോഷിന്റെ അധ്യക്ഷതയിൽ നടന്ന ഫലപ്രഖ്യാപന യോഗത്തിൽ വൈസ് പ്രസിഡന്റ് സജ്ന ഷനൂബ് സ്വാഗതവും പൂവിളി പ്രോഗ്രാം കോഓഡിനേറ്റർ സംഗീത റോഷിൽ നന്ദിയും അറിയിച്ചു. ചടങ്ങിൽ കെ.പി.എഫ് പ്രസിഡന്റ് ജമാൽ കുറ്റിക്കാട്ടിൽ, ജനറൽ സെക്രട്ടറി പി.കെ. ഹരീഷ്, ട്രഷറർ ഷാജി പുതുക്കുടി എന്നിവർ വിജയികളെയും പ്രോഗ്രാം സംഘടിപ്പിച്ച ലേഡീസ് വിങ്ങിനെയും അഭിനന്ദിച്ചു. എക്സിക്യൂട്ടിവ് കമ്മിറ്റിയംഗം അരുൺ പ്രകാശ് സന്നിഹിതനായിരുന്നു.
ജൂനിയർ വിഭാഗത്തിൽ അർജുൻ രാജ്, ചാർവി ജിൻസി സുർജിത്ത്, മിത്ര റോഷിൻ എന്നിവർക്ക് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ചു. സീനിയർ വിഭാഗത്തിൽ അനിൽകുമാർ, രാഖി വിഷ്ണു എന്നിവർക്ക് യഥാക്രമം ഒന്നും രണ്ടും സ്ഥാനവും നിജേഷ് മാള, അജയ് ഘോഷ് എന്നിവർ മൂന്നാം സ്ഥാനവും പങ്കിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.