മനാമ: കെ.എസ്.സി.എ ബാലകലോത്സവം 2023 ഓഫിസ്, ഗുദൈബിയ കെ.എസ്.സി.എ ബിൽഡിങ്ങിൽ പ്രസിഡന്റ് പ്രവീൺ നായർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സതീഷ് നാരായണൻ, ബാലകലോത്സവം ജനറൽ കൺവീനർ ശശിധരൻ, കെ.എസ്.സി.എ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ, ബാല കലോത്സവം കമ്മിറ്റി അംഗങ്ങൾ, മുതിർന്ന അംഗങ്ങൾ, കുടുംബാംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
ബാലകലോത്സവത്തിന്റെ രജിസ്ട്രേഷൻ സെപ്റ്റംബർ അഞ്ചു വരെ നീട്ടിയിട്ടുണ്ട്. രജിസ്ട്രേഷൻ ചെയ്തവർക്ക്, വേണ്ടപ്പെട്ട ഡോക്യുമെന്റുകൾ സമർപ്പിക്കുന്നതിന് എല്ലാ ദിവസവും വൈകീട്ട് 7.30 മുതൽ 9.30 വരെ ബാലകലോത്സവം ഓഫിസ് തുറന്നു പ്രവർത്തിക്കുമെന്ന് കൺവീനർ അറിയിച്ചു.
ബഹ്റൈനിലുള്ള എല്ലാം കലാപ്രേമികളുടെയും സഹകരണവും പിന്തുണയും ബാലകലോത്സവത്തിന് ഉണ്ടാകണമെന്ന് പ്രസിഡന്റ് പ്രവീൺ നായർ അഭ്യർഥിച്ചു. 60ൽപരം വ്യക്തിഗത ഇനങ്ങളും പത്തിൽ കൂടുതൽ ഗ്രൂപ് മത്സരങ്ങളുമാണ് സംഘടിപ്പിക്കുന്നത്. സെപ്റ്റംബർ മൂന്നാം വാരത്തിൽ തുടങ്ങി ഒക്ടോബർ അവസാനത്തോടുകൂടി മത്സരം പൂർത്തിയായിരിക്കാനാണ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് ജനറൽ കൺവീനർ ശശിധരൻ 39898781, ജോയന്റ് കൺവീനർ പ്രശാന്ത് നായർ 33279225 എന്നിവരെ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.