മനാമ: ബഹ്റൈൻ സന്ദർശനത്തിനെത്തിയ കുവൈത്ത് ആരോഗ്യമന്ത്രി അഹ്മദ് അബ്ദുൽ വഹാബ് അൽ അവദിയെയും സംഘത്തെയും ആരോഗ്യമന്ത്രി ഡോ. ജലീല ബിൻത് അസ്സയ്യിദ് ജവാദ് ഹസൻ സ്വീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന സാഹോദര്യ ബന്ധവും വിവിധ മേഖലകളിലെ സഹകരണവും മെച്ചപ്പെട്ട രീതിയിലാണെന്ന് വിലയിരുത്തി. ആരോഗ്യമേഖലയിലടക്കം സഹകരണം വ്യാപിപ്പിക്കുന്നതിനുള്ള ആശയങ്ങൾ ഇരുവരും പങ്കുവെച്ചു. ആധുനിക ചികിത്സാ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നതിന് ബഹ്റൈന്റെ മുന്നേറ്റം അസൂയപ്പെടുത്തുന്നതാണെന്ന് കുവൈത്ത് സംഘം വ്യക്തമാക്കി. ആരോഗ്യരംഗത്ത് കുവൈത്തിന്റെ അനുഭവസമ്പത്ത് ഉപയോഗപ്പെടുത്താൻ ബഹ്റൈന്‍ താൽപര്യമുള്ളതായി ഡോ. ജലീല വ്യക്തമാക്കി. തനിക്കും സംഘത്തിനും നൽകിയ ഊഷ്മള സ്വീകരണത്തിനും ഹൃദയം നിറഞ്ഞ ആതിഥ്യ മര്യാദക്കും കുവൈത്ത് ആരോഗ്യമന്ത്രി പ്രത്യേകം നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.