മനാമ: അന്താരാഷ്ട്ര തൊഴിലാളി ദിനാഘോഷത്തോടനുബന്ധിച്ച് ദാർ അൽ ഷിഫ മെഡിക്കൽ സെന്റർ ഹൂറ ബ്രാഞ്ചിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ബഹ്റൈൻ പാർലമെന്റ് അംഗം മുഹമ്മദ് ഹുസൈൻ ജനാഹി മുഖ്യാതിഥിയായിരുന്നു. ക്യാമ്പിൽ പങ്കെടുത്തവർക്കായി ബഹ്റൈൻ ജനറൽ ട്രാഫിക് ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ റോഡ് സുരക്ഷ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.
രാവിലെ ഏഴിന് ആരംഭിച്ച മെഡിക്കൽ ക്യാമ്പിൽ സൗജന്യ ആരോഗ്യ പരിശോധനയും, സൗജന്യ ഡോക്ടർ കൺസൾട്ടേഷനും, സൗജന്യ ദന്ത പരിശോധനയും ലഭ്യമാക്കി. സ്വദേശികളും വിദേശികളുമടക്കം 500ൽ പരം ആളുകൾ പ്രയോജനപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.