മനാമ: ലോക തൊഴിലാളി ദിനത്തില്‍ ലേബര്‍ ക്യാമ്പിൽ ‘യൂത്ത് ഇന്ത്യ’ ‘മേയ് ഫെസ്റ്റ്’ എന്ന പേരിൽ നടത്തിയ പരിപാടിയിൽ വൻ പങ്കാളിത്തം. സയാനി മോട്ടോഴ്സ് മുഖ്യ പ്രായോജകരായ പരിപാടി അസ്‌കറിലെ ‘പനോരമ’ ലേബര്‍ ക്യാമ്പിലാണ് നടന്നത്. ഉച്ച രണ്ടു മണിക്ക് തുടങ്ങിയ പരിപാടി രാത്രി എട്ടുമണി വരെ നീണ്ടു. ‘തൊഴിലാളികളോടൊപ്പം ഒരു ദിനം’ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയില്‍ മെഡിക്കല്‍ ക്യാമ്പ്, ആരോഗ്യ ബോധവത്കരണ ക്ലാസ്, മുതിര്‍ന്ന തൊഴിലാളികളെ ആദരിക്കല്‍, കലാ^കായിക മത്സരങ്ങള്‍ തുടങ്ങിയ പരിപാടികള്‍ നടന്നു.
അമേരിക്കന്‍ മിഷന്‍ ഹോസ്പിറ്റല്‍, മിഡില്‍ ഈസ്റ്റ് ഹോസ്പിറ്റല്‍ എന്നിവയുമായി സഹകരിച്ച് നടന്ന മെഡിക്കല്‍ ക്യാമ്പ് അനേകം തൊഴിലാളികള്‍ ഉപയോഗപ്പെടുത്തി. മദ്യപാനം, പുകവലി, ലഹരി ഉപയോഗം, ആരോഗ്യ പ്രശ്നങ്ങള്‍, ജീവിതശൈലി രോഗങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ നടന്ന ക്ലാസിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ബഹ്‌റൈന്‍ ചാപ്റ്റര്‍ പ്രസിഡൻറ് ഡോ.ബാബു രാമചന്ദ്രന്‍ നേതൃത്വം നല്‍കി.
എട്ടു ടീമുകള്‍ പങ്കെടുത്ത വടംവലി മത്സരത്തിെൻറ ഫൈനലില്‍ ടീം ‘ധോണി’യെ പരാജയപ്പെടുത്തി ‘ടൈഗര്‍ പി.കെ’ ജേതാക്കളായി. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ യഥാക്രമം അബ്ദുല്‍ സമദ്, അലാം, മുഹ്സിന്‍ എന്നിവരും ക്രിക്കറ്റ് ബോളിങില്‍ നൂര്‍, സുഹൈബ്, അബ്ദുല്‍ സമദ് എന്നിവരും യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
വൈകിട്ട് നടന്ന പരിപാടികൾ ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍ ഉദ്ഘാടനം ചെയ്തു. സയാനി മോട്ടോഴ്സ് പ്രതിനിധി കിരൺ, ‘ട്രാവലക്സ്’ എക്സ്ചേഞ്ച് പ്രതിനിധികളായ രാജേഷ്, അനൂപ്, പ്രജുല്‍, മിഡില്‍ ഈസ്റ്റ് ഹോസ്പിറ്റല്‍ പ്രതിനിധി, ഐഡിയ മാര്‍ട്ട് പ്രതിനിധി നാസര്‍, സാമൂഹിക പ്രവര്‍ത്തകരായ നാസര്‍ മഞ്ചേരി, ലത്തീഫ് ആയഞ്ചേരി, സാനി പോള്‍, മുഹമ്മദലി മലപ്പുറം, മുഹമ്മദലി മറ്റത്തൂര്‍, മജീദ് തണല്‍, ‘യൂത്ത് ഇന്ത്യ’ രക്ഷാധികാരി ജമാല്‍ നദ്‌വി ഇരിങ്ങല്‍, സഈദ് റമദാന്‍ നദ്‌വി, ഖാലിദ് ചോലയില്‍, അഹമ്മദ് റഫീഖ്, ബദറുദ്ദീന്‍ പൂവാര്‍, എം.എം.സുബൈര്‍, ‘യൂത്ത് ഇന്ത്യ’ പ്രസിഡൻറ് ടി.കെ.ഫാജിസ്, ജനറല്‍ സെക്രട്ടറി വി.കെ.അനീസ്, പ്രോഗ്രാം കൺവീനര്‍ എം.എച്ച്. സിറാജ് തുടങ്ങിയവർ സംബന്ധിച്ചു. കായിക മത്സരങ്ങൾ വിനോദ് ജോണ്‍, രാജ്‌കുമാര്‍ റാണ, ഫിറോസ് ഖാന്‍, സുഹൈബ് തിരൂര്‍, ജസീം നാജി, ഇജാസ്, പി.വി.ശുഹൈബ്, ഷബീര്‍ കണ്ണൂര്‍ എന്നിവര്‍ നിയന്ത്രിച്ചു.
യൂത്ത് ഇന്ത്യ എക്സിക്യൂട്ടിവ് അംഗങ്ങളായ ബിന്‍ഷാദ് പിണങ്ങോട്, യൂനുസ് സലീം, യൂനുസ് രാജ്, മുര്‍ഷാദ്, അബ്ദുല്‍ അഹദ്, കെ.സജീബ്, മുഹമ്മദ് മുസ്തഫ, ഷഫീഖ് കൊപ്പത്ത്, അബ്ദുല്‍ റഹീം, ബിലാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.