തൊഴിലാളികളെ ആദരിച്ചു

മനാമ: ലോക തൊഴിലാളി ദിനത്തില്‍ ദീര്‍ഘകാലമായി ബഹ്റൈനില്‍ സേവനമനുഷ്ഠിക്കുന്ന  തൊഴിലാളികളെ യൂത്ത് ഇന്ത്യ ആദരിച്ചു. മേയ്​ ദിനത്തില്‍ യൂത്ത് ഇന്ത്യ സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായാണ് അസ്​കറിലെ പനോരമ ലേബര്‍ ക്യാമ്പില്‍ തൊഴിലാളികളെ ഉപഹാരങ്ങളും സര്‍ട്ടിഫിക്കറ്റുകളും നല്‍കി ആദരിച്ചത്. 

മൂന്ന്​ പതിറ്റാണ്ടിലധികം വിവിധ തൊഴില്‍ മേഖലകളില്‍ സേവനമനുഷ്ഠിച്ച മെഹര്‍ മുഹമ്മദ്‌ അസ്‌ലം, കൃഷ്​ണകുമാര്‍, മുഹമ്മദ്‌ കമാല്‍, അബ്​ദുല്‍ ജബ്ബാര്‍ എന്നിവരാണ് ചടങ്ങില്‍ ആദരവ് ഏറ്റുവാങ്ങിയത്. പരിപാടിയില്‍ യൂത്ത് ഇന്ത്യ പ്രസിഡൻറ്​ ടി.കെ.ഫാജിസ് അധ്യക്ഷത വഹിച്ചു. ഡോ.ബാബു രാമചന്ദ്രന്‍, നാസര്‍ (ഐഡിയ മാര്‍ട്ട്), ഫുആദ്, മുഹമ്മദലി മറ്റത്തൂര്‍ എന്നിവര്‍ ഉപഹാരങ്ങള്‍ കൈമാറി. 

ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍, കിരണ്‍ (സയാനി മോട്ടോഴ്​സ്​), യൂത്ത് ഇന്ത്യ രക്ഷാധികാരി ജമാല്‍ നദ്​വി ഇരിങ്ങല്‍, ഫ്രൻറ്​സ്​ ജനറല്‍ സെക്രട്ടറി എം.എം.സുബൈര്‍, യൂത്ത് ഇന്ത്യ ജനറല്‍ സെക്രട്ടറി വി.കെ.അനീസ്‌, പ്രോഗ്രാം കൺവീനര്‍ എം.എച്ച്​. സിറാജ് എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു. 

Tags:    
News Summary - labour

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.