മനാമ: ലേബര്‍ ക്യാമ്പുകളില്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള കാമ്പയിനുമായി സിവില്‍ ഡിഫന്‍സ് വിഭാഗം രംഗത്ത്. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന ഇടങ്ങളില്‍ തീപിടിത്തം പോലുള്ള ദുരന്തങ്ങള്‍ ഒഴിവാക്കാനുദ്ദേശിച്ചാണ് കാമ്പയിനെന്ന് അധികൃതര്‍ വ്യക്തമാക്കി.
തൊഴിലാളികള്‍ക്കിടയില്‍ സുരക്ഷയെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിന് വിവിധ ലേബര്‍ ക്യാമ്പുകള്‍ കേന്ദ്രീകരിച്ച് പ്രചാരണം നടത്തും. തീപിടിത്തം പോലുള്ള സംഭവങ്ങള്‍ ഒഴിവാക്കുന്നതിനുമാവശ്യമായ മുന്‍കരുതലുകള്‍ പരിചയപ്പെടുത്തും. നാല് ഭാഷകളിലായി സുരക്ഷാ നിര്‍ദേശങ്ങളടങ്ങുന്ന ലീഫ് ലെറ്റും നല്‍കുന്നുണ്ട്. വേനൽ കനക്കുന്നേതാടെ തൊഴിലാളികൾ തിങ്ങി താമസിക്കുന്ന സ്ഥലങ്ങളിൽ അപകടങ്ങൾ പതിവാണ്. ഇൗ സാഹചര്യത്തിലാണ് അധികൃതർ കാമ്പയിനുമായി രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.