മനാമ: കടലിൽ രഹസ്യമായി കടത്തുകയായിരുന്ന ലഹരി വസ്തുക്കളുടെ വൻ ശേഖരം പിടികൂടിയതായി ബഹ്റൈൻ ആസ്ഥാനമായ അമേരിക്കൻ നാവികസേനയുടെ അഞ്ചാം കപ്പൽപ്പട അറിയിച്ചു.
സംശയാസ്പദമായി കണ്ടെത്തിയ രണ്ട് ബോട്ടുകളിൽ നടത്തിയ പരിശോധനയിൽ 7015 കിലോഗ്രാം ഹഷീഷും 240 കിലോ ഹെറോയിനുമാണ് പിടികൂടിയത്. ഇൗ വർഷം 13ാം തവണയാണ് ലഹരിവസ്തുക്കൾ പിടികൂടുന്നതെന്നും യു.എസ് നേവി ട്വിറ്ററിൽ അറിയിച്ചു. തീവ്രവാദികൾക്കും ക്രിമിലുകൾക്കും പണസമ്പാദനത്തിനുള്ള വഴിയാണ് ഇതിലൂടെ അടച്ചതെന്നും നേവി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.