‘കാ​ലി​ക ചി​ന്ത​ക​ൾ’ വി​ഷ​യ​മ​വ​ത​രി​പ്പി​ച്ച് വി.​ടി. അ​ബ്ദു​ല്ല​ക്കോ​യ ത​ങ്ങ​ൾ സം​സാ​രി​ക്കു​ന്നു

ലി​ബ​റ​ലി​സം മ​നു​ഷ്യ​രെ സ​ർ​വ​നാ​ശ​ത്തി​ലേ​ക്കു ന​യി​ക്കു​ന്നു -വി.​ടി. അ​ബ്ദു​ല്ല​ക്കോ​യ ത​ങ്ങ​ൾ

മ​നാ​മ: ലി​ബ​റ​ലി​സ​വും ഉ​ദാ​ര ലൈം​ഗി​ക​ചി​ന്ത​ക​ളും മ​നു​ഷ്യ​രെ സ​ർ​വ​നാ​ശ​ത്തി​ലേ​ക്കാ​ണ്‌ കൊ​ണ്ടെ​ത്തി​ക്കു​ക​യെ​ന്ന് പ്ര​മു​ഖ പ്ര​ഭാ​ഷ​ക​നും പ​ണ്ഡി​ത​നു​മാ​യ വി.​ടി. അ​ബ്ദു​ല്ല​ക്കോ​യ ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി. ഫ്ര​ൻ​ഡ്സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ‘കാ​ലി​ക ചി​ന്ത​ക​ൾ’ വി​ഷ​യ​മ​വ​ത​രി​പ്പി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ത​ത്തി​ന്റെ​യും സ​മൂ​ഹ​ത്തി​ന്റെ​യും നി​യ​ന്ത്ര​ണ​ത്തി​ൽ​നി​ന്നും വ്യ​ക്തി​യെ പ​ര​മാ​വ​ധി മോ​ചി​പ്പി​ച്ച് തോ​ന്നി​യ​തു​പോ​ലെ ജീ​വി​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ക​യെ​ന്ന​താ​ണ് നി​ല​വി​ൽ ന​വ​ലി​ബ​റ​ലി​സ​ത്തി​ന്റെ വ​ക്താ​ക്ക​ൾ ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. സ്‌​കൂ​ൾ, കോ​ള​ജ് കാ​മ്പ​സു​ക​ളി​ലും സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ലും പൊ​തു ഇ​ട​ങ്ങ​ളി​ലു​മൊ​ക്കെ ഇ​തി​ന്റെ സ്വാ​ധീ​നം ശ​ക്ത​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​തു​മൂ​ല​മു​ണ്ടാ​വു​ന്ന ദു​ര​ന്ത​ങ്ങ​ളും അ​നു​ദി​നം അ​ഭൂ​ത​പൂ​ർ​വ​മാ​യി വ​ർ​ധി​ക്കു​ന്നു.

ന​മ്മു​ടെ രാ​ജ്യം നേ​രി​ടു​ന്ന ഫാ​ഷി​സ​മെ​ന്ന ഭീ​ഷ​ണി​യെ മാ​ന​വി​ക​ത​യും സ​ഹ​വ​ർ​ത്തി​ത്വ​വും​കൊ​ണ്ട് ചെ​റു​ക്കാ​ൻ സാ​ധി​ക്ക​ണം. സാം​സ്‌​കാ​രി​ക, ആ​ശ​യ​വൈ​വി​ധ്യ​ങ്ങ​ളു​ടെ പൂ​ങ്കാ​വ​ന​മാ​യി വ​ള​ർ​ന്നു​വ​ന്ന ഇ​ന്ത്യ​ൻ ദേ​ശീ​യ​ത​യെ ലോ​കം അ​ത്ഭു​ത​ത്തോ​ടെ​യും ആ​ദ​ര​വോ​ടെ​യു​മാ​യി​രു​ന്നു നോ​ക്കി​ക്ക​ണ്ടി​രു​ന്ന​ത്. വം​ശ​വെ​റി​യു​ടെ​യും അ​പ​ര ഉ​ന്മൂ​ല​ന​ത്തി​ന്റെ​യും മൂ​ർ​ത്തീ​മ​ദ്ഭാ​വ​മാ​ണ് ഫാ​ഷി​സം എ​ടു​ത്ത​ണി​ഞ്ഞി​രി​ക്കു​ന്ന​ത്. കേ​വ​ല​മാ​യ ഭൗ​തി​ക ചു​റ്റു​പാ​ടു​ക​ളി​ൽ​നി​ന്ന് ആ​ശ​യ​ങ്ങ​ൾ രൂ​പ​വ​ത്ക​രി​ക്ക​പ്പെ​ടു​മ്പോ​ൾ അ​ത് മ​നു​ഷ്യ വി​മോ​ച​ന​ത്തി​ലേ​ക്കും മാ​ന​വി​ക ന​ന്മ​യി​ലേ​ക്കും എ​ത്ത​പ്പെ​ടു​ക​യി​ല്ല.

ദൈ​വി​ക​മ​ത​ങ്ങ​ൾ മൂ​ല്യ​ങ്ങ​ൾ​ക്കാ​ണ് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​ത്. വി​വി​ധ കാ​ല​ങ്ങ​ളി​ൽ ഉ​ദ​യം​ചെ​യ്ത പ്ര​വാ​ച​ക​ന്മാ​ർ അ​വ​രു​ടെ കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന സാ​മൂ​ഹി​ക തി​ന്മ​ക​ൾ​ക്കെ​തി​രെ​യാ​ണ് ശ​ബ്ദി​ച്ചി​രു​ന്ന​ത്. അ​വ​ർ സ​മൂ​ഹ​ത്തി​നു പ​രി​ച​യ​പ്പെ​ടു​ത്തി​യ ധാ​ർ​മി​ക വി​ചാ​ര​ങ്ങ​ളി​ലേ​ക്കും ന​ന്മ​ക​ളി​ലേ​ക്കും തി​രി​ച്ചു പോ​കേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഫ്ര​ൻ​ഡ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് സ​ഈ​ദ് റ​മ​ദാ​ൻ ന​ദ്‌​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ബാ​സ് മ​ല​യി​ൽ സ്വാ​ഗ​ത​മാ​ശം​സി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്റ് സു​ബൈ​ർ എം.​എം സ​മാ​പ​നം നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്റ് ജ​മാ​ൽ ന​ദ്‌​വി, യൂ​ത്ത് ഇ​ന്ത്യ പ്ര​സി​ഡ​ന്റ് അ​നീ​സ് വി.​കെ, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം അ​ജ്‌​മ​ൽ ഷ​റ​ഫു​ദ്ദീ​ൻ എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു, ഏ​രി​യ പ്ര​സി​ഡ​ന്റ് ഫാ​റൂ​ഖ് വി.​പി, വ​നി​ത വി​ഭാ​ഗം പ്ര​സി​ഡ​ന്റ് സാ​ജി​ദ സ​ലീം, റ​ഷീ​ദ സു​ബൈ​ർ, ജാ​സി​ർ പി.​പി, മു​നീ​ർ എം.​എം, അ​ബ്ദു​ല്ല​ത്തീ​ഫ് തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Liberalism leads people to destruction -V.T. Abdullah Koya Thangal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.