വായന പ്രോത്സാഹിപ്പിക്കുന്നതിന് ലൈ​ബ്രറി സംവിധാനം ശക്തമാക്കും –മന്ത്രി

മനാമ: വിദ്യാര്‍ഥികളില്‍ വായന ശക്തമാക്കുന്നതിന്  സ്‌കൂളുകളില്‍ ലൈബ്രറി സംവിധാനങ്ങള്‍ കാര്യക്ഷമമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. മാജിദ് ബിന്‍ അലി അന്നുഐമി വ്യക്തമാക്കി. ലോക പുസ്തക ദിനത്തോടനുന്ധിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കിടയില്‍ ‘വായിക്കുക’ എന്ന കാമ്പയിനും തുടക്കം കുറിച്ചിട്ടുണ്ട്.

ഈസ കൾചറല്‍ സ​െൻറര്‍, യുവജന-കായിക മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയാണ് കാമ്പയിന്‍ പരിപാടികള്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. 28 വരെ നീളുന്ന കാമ്പയിനില്‍ വായനയുടെ ലോകത്തേക്ക് കുട്ടികളെ ആകര്‍ഷിക്കുന്ന പരിപാടികള്‍ നടത്തും. വിവിധ സര്‍ക്കാര്‍ സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് വായിക്കുന്നതിനായി അഞ്ച് ലക്ഷത്തോളം പുസ്തകങ്ങള്‍ വിതരണം ചെയ്തിട്ടുണ്ട്. കൂടാതെ വൈജ്ഞാനിക കേന്ദ്രങ്ങളില്‍ 97,000 പുസ്തകങ്ങളും ഒരുക്കിയിട്ടുണ്ട്. സാംസ്‌കാരികമായ ഉണര്‍വിനും മാനുഷിക സ്‌നേഹം പരിപോഷിപ്പിക്കുന്നതിനും സഹകരണം വ്യാപിപ്പിക്കുന്നതിനുമുതകുന്ന പുസ്തകങ്ങളാണ് സ്‌കൂള്‍ ലൈബ്രറികളില്‍ ലഭ്യമാക്കിയിട്ടുള്ളത്.  
സഞ്ചരിക്കുന്ന ലൈബ്രറിയും ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Tags:    
News Summary - library

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT