മനാമ: ആരോഗ്യ ഇൻഷുറൻസ് പദ്ധതി (സെഹാതി) പ്രകാരം സേവനങ്ങൾ നൽകുന്നതിനുള്ള 38 കേന്ദ്രങ്ങളുടെ പട്ടിക പ്രഖ്യാപിച്ചു. 11 ഹോസ്പിറ്റലുകളും 27 ഹെൽത്ത് സെന്ററുകളുമാണ് പട്ടികയിലുള്ളത്. ആരോഗ്യ കാര്യ സുപ്രീം കൗൺസിൽ പ്രസിഡന്റ് ലഫ്. ജനറൽ ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ ഔദ്യോഗിക ഗെസറ്റിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റൽ, സൈക്യാട്രിക് ഹോസ്പിറ്റൽ, ഇബ്രാഹിം ഖലീൽ കാനൂ കമ്യൂണിറ്റി സെന്റർ, അബ്ദുൽ റഹ്മാൻ കാനൂ സെന്റർ ഫോർ കിഡ്നി ഡിസീസസ്, സിത്ര ലോങ് സ്റ്റേ ഹോസ്പിറ്റൽ, ശൈഖ് അബ്ദുല്ല ബിൻ ഖാലിദ് സെന്റർ ഫോർ കിഡ്നി ഡിസീസസ്, മുഹറഖ് മെറ്റേണിറ്റി ആൻഡ് ജെറിയാട്രിക് ഹോസ്പിറ്റൽ, ജിദാഫ്സ് മെറ്റേണിറ്റി ഹോസ്പിറ്റൽ, മുഹറഖിലെ അവാൽ ലോങ് സ്റ്റേ ഹോസ്പിറ്റൽ, മുഹറഖ് ലോങ് സ്റ്റേ മെഡിക്കൽ കോംപ്ലക്സ്, ജോവിലെ ഹെൽത്ത് റിഹാബിലിറ്റേഷൻ സെൻറർ എന്നിവയാണ് ഇൻഷുറൻസ് സേവനം ലഭിക്കുന്ന ആശുപത്രികൾ.
ഹെൽത്ത് സെന്ററുകൾ: സിത്ര, എൻ.ബി.ബി (അറാദ്, ദേർ), മുഹറഖ്, ബി.ബി.കെ, അബു മഹർ, ശൈഖ് സൽമാൻ, നയിം, ഇബ്നു സീന, ഹൂറ, ശൈഖ് സൊബാഹ് അൽ സലേം, ബിലാദ് അൽ ഖദീം, ജിദാഫ്സ്, ഈസ ടൗൺ, അഹമ്മദ് അലി കാനൂ, ആലി, യൂസിഫ് അബ്ദുൽറഹ്മാൻ എൻജിനീയർ, ശൈഖ് ജാബർ അൽ അഹമ്മദ് അൽ സുബഹ്, കുവൈത്ത്, ഹമദ് ടൗൺ, മുഹമ്മദ് ജാസിം കാനൂ, ഹമദ് കാനൂ, ഖലീഫ ടൗൺ, സല്ലാഖ്, ശൈഖ് അബ്ദുല്ല ബിൻ ഖാലിദ് ആൽ ഖലീഫ, ബുദൈയ്യ, ബുദയ്യ കോസ്റ്റൽ ക്ലിനിക്.
സെഹാതി പദ്ധതിയുടെ കീഴിൽ സ്വദേശികൾക്കും പ്രവാസികൾക്കും രണ്ടുതരത്തിലുള്ള ഇൻഷുറൻസ് സ്കീം ലഭ്യമാണ്. സ്റ്റാൻഡേർഡ് ഇൻഷുറൻസിൽ പ്രാഥമിക, രണ്ടാം ഘട്ട ആരോഗ്യ പരിചരണം സർക്കാർ സൗജന്യമായി നൽകും. സ്വകാര്യ മേഖലയിലെ ചികിത്സക്കുള്ള പ്രീമിയം ഒപ്ഷനിൽ 40 ശതമാനം സർക്കാർ വഹിക്കും. അടുത്ത മൂന്നുവർഷത്തിനുള്ളിൽ പദ്ധതി സമ്പൂർണ്ണമായി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.