മു​ഹ​റ​ഖി​ൽ എ​ൽ.​എം.​ആ​ർ.​എ പ​രി​ശോ​ധ​ന

മ​നാ​മ: അ​ന​ധി​കൃ​ത​മാ​യി ജോ​ലി ചെ​യ്യു​ന്ന​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​ന് ലേ​ബ​ർ മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (എ​ൽ.​എം.​ആ​ർ.​എ) മു​ഹ​റ​ഖ് ഗ​വ​ർ​ണ​റേ​റ്റി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.

നാ​ഷ​നാ​ലി​റ്റി, പാ​സ്​​പോ​ർ​ട്ട്സ് ആ​ൻ​ഡ് റെ​സി​ഡ​ന്റ്സ് അ​ഫ​യേ​ഴ്സ് (എ​ൻ.​പി.​ആ​ർ.​എ), മു​ഹ​റ​ഖ് പൊ​ലീ​സ് ഡ​യ​റ​ക്ട​റേ​റ്റ് എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​യി​രു​ന്നു പ​രി​ശോ​ധ​ന. എ​ൽ.​എം.​ആ​ർ.​എ നി​യ​മം ലം​ഘി​ച്ച ചി​ല​രെ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി കേ​സ് ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റി.നി​യ​മ​വി​രു​ദ്ധ​മാ​യി ​ജോ​ലി ചെ​യ്യു​ന്ന​വ​രെ ക​ണ്ടെ​ത്താ​ൻ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​മെ​ന്നും നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ 17506055 എ​ന്ന കാ​ൾ​സെ​ന്റ​ർ വ​ഴി​യോ എ​ൽ.​എം.​ആ​ർ.​എ വെ​ബ്സൈ​റ്റ് മു​ഖേ​ന​യോ അ​റി​യാ​ക്കാ​വു​ന്ന​താ​ണെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. 

Tags:    
News Summary - LMR Inspection in Muharraq

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.