എൽ.എം.ആർ.എ പരിശോധന; നിയമം ലംഘിച്ച 163 വിദേശ തൊഴിലാളികളെ നാടുകടത്തി

മ​നാ​മ:​ ​തൊ​ഴി​ൽ, താ​മ​സ വി​സ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച 163വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കി​ടെ നാ​ടു​ക​ട​ത്തി​യ​താ​യി എ​ൽ.​എം.​ആ​ർ.​എ അ​റി​യി​ച്ചു. വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലാ​യി സെ​പ്റ്റം​ബ​ർ ഒ​ന്നു മു​ത​ൽ ഏ​ഴു വ​രെ 2,324 തൊ​ഴി​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി.

താ​മ​സ വി​സ, തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച 55 പേ​രെ പി​ടി​കൂ​ടു​ക​യും ചെ​യ്​​തു. 20 സം​യു​ക്ത പ​രി​ശോ​ധ​നാ കാ​മ്പ​യി​നു​ക​ൾ​ക്ക് പു​റ​മേ, ക്യാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ൽ 12 കാ​മ്പ​യി​നു​ക​ൾ ന​ട​ന്നു. മു​ഹ​റ​ഖ് ഗ​വ​ർ​ണ​റേ​റ്റി​ൽ 2, നോ​ർ​തേ​ൺ ഗ​വ​ർ​ണ​റേ​റ്റി​ൽ 2 , സ​തേ​ൺ ഗ​വ​ർ​ണ​റേ​റ്റി​ൽ 4 എ​ന്നി​ങ്ങ​നെ പ​രി​ശോ​ധ​നാ കാ​മ്പ​യി​നു​ക​ൾ ന​ട​ത്തി.

ദേ​ശീ​യ​ത, പാ​സ്‌​പോ​ർ​ട്ട്, റെ​സി​ഡ​ൻ​സ് അ​ഫ​യേ​ഴ്‌​സ്, ഗ​വ​ർ​ണ​റേ​റ്റി​ന്റെ ബ​ന്ധ​പ്പെ​ട്ട പൊ​ലീ​സ് ഡ​യ​റ​ക്‌​ട​റേ​റ്റ്, ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് വെ​ർ​ഡി​ക്ട് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ആ​ൻ​ഡ് ആ​ൾ​ട്ട​ർ​നേ​റ്റി​വ് സെ​ന്റ​ൻ​സി​ങ്, ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് സി​വി​ൽ ഡി​ഫ​ൻ​സ്, വ്യ​വ​സാ​യ വാ​ണി​ജ്യ മ​ന്ത്രാ​ല​യം, ബ​ഹ്‌​റൈ​ൻ ടൂ​റി​സം ആ​ൻ​ഡ് എ​ക്‌​സി​ബി​ഷ​ൻ അ​തോ​റി​റ്റി എ​ന്നീ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ കാ​മ്പ​യി​നി​ൽ പ​​ങ്കെ​ടു​ത്തു.

നി​യ​മ ലം​ഘ​ന​ങ്ങ​ൾ ആ​വ​ർ​ത്തി​ക്ക​പ്പെ​ടാ​തി​രി​ക്കു​ന്ന​തി​ന്​ വി​വി​ധ തൊ​ഴി​ലി​ട​ങ്ങ​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കു​​മെ​ന്നും എ​ൽ.​എം.​ആ​ർ.​എ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags:    
News Summary - LMRA inspection- 163 foreign workers who violated the law were deported

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.