തൊ​ഴി​ൽ നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​നം ക​ണ്ടെ​ത്താ​ൻ എ​ൽ.​എം.​ആ​ർ.​എ അ​ധി​കൃ​ത​ർ ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന

എൽ.എം.ആർ.എ പരിശോധന ശക്തം

മനാമ: രാജ്യത്ത് നിയമവിരുദ്ധമായി തൊഴിലെടുക്കുന്നവരെ കണ്ടെത്തുന്നതിന് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) പരിശോധന കർശനമാക്കി. കഴിഞ്ഞ ദിവസം സതേൺ ഗവർണറേറ്റിൽ നടത്തിയ പരിശോധനയിൽ നിരവധി നിയമലംഘനം കണ്ടെത്തി. ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായി എൽ.എം.ആർ.എ അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിനുകീഴിലെ നാഷനാലിറ്റി, പാസ്‌പോർട്സ് ആൻഡ് റെസിഡന്റ്സ് അഫയേഴ്സ് (എൻ.പി.ആർ.എ), സതേൺ ഗവർണറേറ്റ് ഡയറക്ടറേറ്റ് എന്നിവയുടെ സഹകരണത്തോടെയാണ് വിവിധ തൊഴിൽ സ്ഥലങ്ങളിൽ പരിശോധന നടത്തിയത്.

അനധികൃത തൊഴിൽ രീതികൾ ഇല്ലാതാക്കി തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്താനുള്ള നടപടികളുടെ ഭാഗമായാണ് പരിശോധനയെന്ന് എൽ.എം.ആർ.എ അധികൃതർ പറഞ്ഞു. തൊഴിൽ നിയമങ്ങളുടെ ലംഘനം ശ്രദ്ധയിൽപെട്ടാൽ അറിയിക്കണമെന്ന് പൊതുജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു. 

Tags:    
News Summary - LMRA testing is strong

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.