ലൗ ​ദ ഖു​ർ​ആ​ൻ ക്ല​ബ്‌ അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്നു

ലൗ ദ ഖു​ർ​ആ​ൻ ക്ല​ബ്‌ അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു

മ​നാ​മ: ലൗ ​ദ ഖു​ർ​ആ​ൻ ക്ല​ബി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ൽ ഫു​ർ​ഖാ​ൻ സെ​ന്റ​ർ ഷൈ​ഖ ഹെ​സ്സ സെ​ന്റ​ർ സം​യു​ക്ത​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ഖു​ർ​ആ​ൻ മ​നഃ​പാ​ഠ മ​ത്സ​ര അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു. വാ​ഗ്മി​യും എ​ഴു​ത്തു​കാ​ര​നു​മാ​യ എം.​എം അ​ക്‌​ബ​ർ അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ച്ചു.

കെ.​എം​സി.​സി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​സൈ​നാ​ർ ക​ള​ത്തി​ങ്ക​ൽ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ എ​ബ്ര​ഹാം ജോ​ൺ, അ​ൽ ഫു​ർ​ഖാ​ൻ സെ​ന്റ​ർ ര​ക്ഷാ​ധി​കാ​രി അ​ബ്ദു​ൽ മ​ജീ​ദ്‌ തെ​രു​വ​ത്ത്‌, അ​ൽ ഫു​ർ​ഖാ​ൻ സെ​ന്റ​ർ പ്ര​സി​ഡ​ന്റ്‌ സൈ​ഫു​ല്ല ഖാ​സിം, വൈ​സ്‌ പ്ര​സി​ഡ​ന്റ്‌ മൂ​സ സു​ല്ല​മി, നി​യാ​സ്‌ സ്വ​ലാ​ഹി എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. അ​ര പ​വ​ൻ സ്വ​ർ​ണ​മാ​യി​രു​ന്നു ഒ​ന്നാം സ​മ്മാ​നം. സാം​സ​ങ് ഗാ​ല​ക്സി ടാ​ബു​ക​ളാ​ണ്‌ ര​ണ്ടും മൂ​ന്നും സ​മ്മാ​ന​ങ്ങ​ൾ. ഫൈ​ന​ലി​ലേ​ക്ക്‌ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ​ക്ക്‌ സ്മാ​ർ​ട്ട്‌ വാ​ച്ചു​ക​ളും സെ​മി ഫൈ​ന​ലി​ലേ​ക്ക്‌ യോ​ഗ്യ​ത നേ​ടി​യ​വ​ർ​ക്ക്‌ സ്കൂ​ൾ ബാ​ഗു​ക​ളു​മാ​ണ്‌ സ​മ്മാ​ന​മാ​യി ന​ൽ​കി​യ​ത്‌.

അ​ൽ​ഫു​ർ​ഖാ​ൻ മ​ദ്‌​റ​സ​യി​ലെ ഇ​ഫ്ഫ ഇ​മാ​ൻ അ​ബ്ദു​ൽ ഹ​മീ​ദ്‌ ഒ​ന്നാം സ്ഥാ​ന​വും റ​ഫ ഷൈ​ഖ ഹെ​സ്സ ഇ​സ്‌​ലാ​മി​ക്‌ മ​ദ്‌​റ​സ​യി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യ മു​ഹ​മ്മ​ദ്‌ റാ​ഷി​ദ്‌ റി​മാ​സ്‌ ര​ണ്ടാം സ്ഥാ​ന​വും മ​റി​യം ഷ​സ സ​ത്താ​ർ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. സെ​മി ഫൈ​ന​ൽ മ​ൽ​സ​രാ​ർ​ഥി​ക​ളാ​യി​രു​ന്ന 26 വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ്ര​ത്യേ​കം സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി. ഫൈ​ന​ൽ മ​ത്സ​ര​ത്തി​ലേ​ക്ക്‌ യോ​ഗ്യ​ത നേ​ടി​യ അം​റാ​സ്‌ അ​ഹ​മ്മ​ദ്‌ കെ, ​അ​യ്‌​റ നി​സാ​ബ്‌, ഫി​ൽ​സ സ​ലാ​ഹ്‌ (അ​ൽ ഫു​ർ​ഖാ​ൻ മ​ദ്‌​റ​സ) ഫൈ​ഹ ഹാ​ഷിം, ജ​മീ​ല അ​ബൂ​ബ​ക്ക​ർ, മു​ഹ​മ്മ​ദ്‌ സ​യാ​ൻ റാ​ഖി​ബ്‌, റീം ​സ​ൽ​വ അ​ൻ​വ​ർ (ഷൈ​ഖ ഹെ​സ്സ ഇ​സ്‌​ലാ​മി​ക്‌ മ​ദ്‌​റ​സ റ​ഫ) എ​ന്നീ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്‌ പ്ര​ത്യേ​കം അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ച്ചു.

അ​ൽ ഫു​ർ​ഖാ​ൻ മ​ദ്‌​റ​സ പ്രി​ൻ​സി​പ്പ​ൽ സൈ​ഫു​ള്ള ഖാ​സിം ഷൈ​ഖ ഹെ​സ്സ ഇ​സ്‌​ലാ​മി​ക്‌ മ​ദ്‌​റ​സ പ്രി​ൻ​സി​പ്പ​ൽ സു​ഹൈ​ൽ മേ​ല​ടി എ​ന്നി​വ​ർ കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യി​രു​ന്നു. അ​നീ​സ ഫാ​ത്വി​മ ടീ​ച്ച​ർ (ദാ​റു​ൽ ഖു​ർ​ആ​ൻ സെ​ന്റ​ർ, അ​ൽ ഫാ​തി​ഹ്‌ ഇ​സ്‌​ലാ​മി​ക്‌ സെ​ന്റ​ർ) ഹൈ​ഫ അ​ഷ്‌​റ​ഫ്‌, ഷ​സ്‌​മി​നാ റ​യീ​സ്‌, ബി​നു​ഷ സ​ലാ​ഹ്‌, സ​റീ​ന ടീ​ച്ച​ർ എ​ന്നി​വ​രാ​യി​രു​ന്നു ജ​ഡ്ജി​ങ് പാ​ന​ൽ. മൂ​സ സു​ല്ല​മി, ആ​രി​ഫ ടീ​ച്ച​ർ, സ​മീ​റ അ​നൂ​പ്‌, ഷ​ഹ്‌​ജ​ബീ​ൻ ടീ​ച്ച​ർ, അ​നൂ​പ്‌ തി​രൂ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക്‌ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Love the Qur'an Club awards distributed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.