ലു​ലു ബാ​ക്ക് ടു ​സ്കൂ​ൾ കാ​ർ​ണി​വ​ൽ ഉ​ദ്ഘാ​ട​നം

ആവേശകരം, വർണാഭം; ലുലു ബാക്ക് ടു സ്കൂൾ കാർണിവലിന് തുടക്കം

മനാമ: വ​ർ​ണാ​ഭ​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ ലു​ലു ബാ​ക്ക് ടു ​സ്കൂ​ൾ കാ​ർ​ണി​വ​ലി​ന് ദാ​ന​മാ​ളി​ൽ തു​ട​ക്കം. ബ​ഹ്‌​റൈ​ൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​മു​ഹ​മ്മ​ദ് ബി​ൻ മു​ബാ​റ​ക് ജു​മാ കാ​ർ​ണി​വ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ളി​ലേ​ക്ക് വേ​ണ്ട എ​ല്ലാ സാ​ധ​ന​ങ്ങ​ളു​ടെ​യും ക​മ​നീ​യ ശേ​ഖ​ര​മാ​ണ് കാ​ർ​ണി​വ​ലി​ന്റെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ബാ​ക് പാ​ക്കു​ക​ൾ, ലാ​പ്‌​ടോ​പ്പ് ബാ​ഗു​ക​ൾ, ട്രോ​ളി ബാ​ഗു​ക​ൾ, എ.​ഐ ടൂ​ളു​ക​ൾ, ലാ​പ്‌​ടോ​പ്പു​ക​ൾ, ഇ​ല​ക്ട്രോ​ണി​ക്‌​സ്, ക്ലാ​സ്റൂം ഉ​പ​ക​ര​ണ​ങ്ങ​ൾ, ഷൂ​സ്, മി​ക​ച്ച നി​ല​വാ​ര​മു​ള്ള സ്റ്റേ​ഷ​ന​റി, യൂ​നി​ഫോ​മു​ക​ൾ എ​ന്നി​വ​യു​ടെ ലോ​കോ​ത്ത​ര ശേ​ഖ​ര​മാ​ണ് സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

സെ​പ്റ്റം​ബ​ർ 15 വ​രെ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ൽ ബാ​ക്ക് ടു ​സ്കൂ​ൾ പ്ര​മോ​ഷ​നു​ണ്ടാ​കും. പാ​ൽ​പ്പൊ​ടി, പ​ഴ​ച്ചാ​റു​ക​ൾ, ബി​സ്‌​ക്ക​റ്റ്, ഫ്രോ​സ​ൻ ചി​ക്ക​ൻ തു​ട​ങ്ങി കു​ട്ടി​ക​ൾ​ക്കാ​വ​ശ്യ​മാ​യ പോ​ഷ​കാ​ഹാ​ര​ത്തി​ന് പ്ര​ത്യേ​ക ഊ​ന്ന​ൽ ന​ൽ​കി​യി​ട്ടു​ണ്ട്. ശു​ചി​ത്വ​ത്തി​നാ​യി മി​ക​ച്ച ഡി​റ്റ​ർ​ജ​ന്റു​ക​ൾ, ഹാ​ൻ​ഡ് സോ​പ്പു​ക​ൾ, വ്യ​ക്തി​ഗ​ത ശു​ചി​ത്വ വ​സ്തു​ക്ക​ൾ എ​ന്നി​വ​യും തെ​ര​ഞ്ഞെ​ടു​ക്കാ​ൻ അ​വ​സ​ര​മു​ണ്ട്. ബ​ഹ്‌​റൈ​നി​ലെ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും 7.5 ഉം ​മൂ​ന്നും ദി​നാ​ർ വി​ല​യു​ള്ള ര​ണ്ട് വി​ദ്യാ​ർ​ഥി ഷോ​പ്പി​ങ് വൗ​ച്ച​റു​ക​ൾ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച് വി​ത​ര​ണം ചെ​യ്യും. ബ​ഹ്‌​റൈ​നി​ലു​ട​നീ​ള​മു​ള്ള 12 ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ൽ ഏ​തി​ൽ​നി​ന്നും ഈ ​വൗ​ച്ച​റു​ക​ളു​പ​യോ​ഗി​ച്ച് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാം. എ.​ഐ ഗെ​യിം​സ് വി​ഭാ​ഗ​വും കാ​ർ​ണി​വ​ലി​ലു​ണ്ട്.

 

കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും എ.​ഐ ടൂ​ളു​ക​ൾ പ​രി​ച​യ​പ്പെ​ടാ​ൻ അ​വ​സ​രം. ‘മെ​യ്ഡ് ഇ​ൻ ബ​ഹ്‌​റൈ​ൻ’ പ്ലാ​റ്റ്‌​ഫോ​മാ​ണ് മ​റ്റൊ​രു പ്ര​ത്യേ​ക​ത. ല​ഘു​ഭ​ക്ഷ​ണ​ങ്ങ​ൾ, സ്‌​കൂ​ൾ ബാ​ഗ് ടാ​ഗു​ക​ൾ, ലേ​ബ​ലു​ക​ൾ തു​ട​ങ്ങി ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന ഏ​രി​യ ഇ​തി​നാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്നു. ലു​ലു​വി​ലെ സാ​ധ​ന​ങ്ങ​ളു​ടെ ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തെ മ​ന്ത്രി ഡോ. ​മു​ഹ​മ്മ​ദ് ജു​മാ പ്ര​ശം​സി​ച്ചു. ഗു​ണ​നി​ല​വാ​ര​മു​ള്ള ആ​ഗോ​ള ബ്രാ​ൻ​ഡു​ക​ൾ എ​ല്ലാം ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​നു​ള്ള ലാ​പ്‌​ടോ​പ്പു​ക​ൾ, ഉ​പ​ക​ര​ണ​ങ്ങ​ൾ, ഗാ​ഡ്‌​ജെ​റ്റു​ക​ൾ, പ്രി​ന്റ​റു​ക​ൾ, ടാ​ബു​ക​ൾ എ​ന്നി​വ​യും മി​ക​ച്ച നി​ല​വാ​ര​മു​ള്ള സ്റ്റോ​റേ​ജ് ഉ​പ​ക​ര​ണ​ങ്ങ​ളും ല​ഭ്യ​മാ​ണ്. കു​ട്ടി​ക​ൾ​ക്കാ​യി വാ​യ​ന കോ​ർ​ണ​റും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. കു​ട്ടി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും ട്രാ​ഫി​ക് നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും സം​ബ​ന്ധി​ച്ച് അ​വ​ബോ​ധം ന​ൽ​കാ​നാ​യി ട്രാ​ഫി​ക് ഡ​യ​റ​ക്ട​റേ​റ്റ് ടീ​മും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പ​​ങ്കെ​ടു​ത്തു.

Tags:    
News Summary - Lulu Back to School Carnival begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.