പാ​ർ​ല​മെ​ന്‍റ്​ വി​ദേ​ശ​കാ​ര്യ സ​മി​തി ചൈ​നീ​സ്​ വൈ​സ്​ പ്ര​സി​ഡ​ന്‍റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

മ​നാ​മ: ചൈ​ന സ​ന്ദ​ർ​ശി​ക്കു​ന്ന പാ​ർ​ല​മെ​ന്‍റ്​ വി​ദേ​ശ​കാ​ര്യ സ​മി​തി വൈ​സ്​ ​പ്ര​സി​ഡ​ന്‍റ്​ ഴാ​ങ്​ ബൗ​ജാ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. പാ​ർ​ല​മെ​ന്‍റം​ഗ​ങ്ങ​ളാ​യ അ​ബ്ദു​ല്ല ബി​ൻ ഖ​ലീ​ഫ അ​ൽ റു​മൈ​ഹി, ഡോ. ​മ​ർ​യം അ​ദ്ദാ​ഇ​ൻ എ​ന്നി​വ​രാ​ണ്​ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. കൂ​ടി​ക്കാ​ഴ്ച​യി​ൽ ചൈ​നീ​സ്​ പാ​ർ​ല​മെ​ന്‍റ്​ വി​ദേ​ശ​കാ​ര്യ സ​മി​തി ഹെ​ഡ്​ ജി​യാ​ങ്​ ജി​ൻ​ബി​ങ്, സ​മി​തി​യം​ഗം വാ​ങ്​ ഹോ​ങ്​​ഹോ​ങ്​ എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ബ​ഹ്​​റൈ​നും ചൈ​ന​യും ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും ശ​ക്ത​മാ​യ നി​ല​യി​ലാ​ണെ​ന്ന്​ വി​ല​യി​രു​ത്തു​ക​യും കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം വ്യാ​പി​പ്പി​ക്കു​ന്ന​തി​നു​ള്ള ആ​ശ​യ​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ക​യും ചെ​യ്തു. വ്യാ​പാ​ര, സാ​മ്പ​ത്തി​ക, രാ​ഷ്ട്രീ​യ, പാ​ർ​ല​മെ​ന്‍റ​റി, സാ​മൂ​ഹി​ക സു​ര​ക്ഷ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്തു. ചൈ​നീ​സ്​ പാ​ർ​ല​മെ​ന്‍റു​മാ​യി സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഔ​ദ്യോ​ഗി​ക ക്ഷ​ണ​പ്ര​കാ​ര​മാ​ണ്​ ബ​ഹ്​​റൈ​ൻ പാ​ർ​ല​മെ​ന്‍റ്​ വി​ദേ​ശ​കാ​ര്യ സ​മി​തി സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്.

Tags:    
News Summary - Parliamentary Foreign Affairs Committee to meet with Chinese Vice President The view was held

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.