മനാമ: ‘നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദകൂട്ട്’ബഹ്റൈൻ ചാപ്റ്ററിന്റെ ഈ വർഷത്തെ ഓണാഘോഷങ്ങളുടെ പോസ്റ്റർ പ്രകാശനം ആണ്ടലുസ് ഗാർഡനിൽ നടന്നു.
പ്രസിഡന്റ് ഫിറോസ് തിരുവത്ര, പ്രോഗ്രാം കൺവീനർ ടി.കെ. ഷഫീക്, സെക്രട്ടറി ഷാജഹാൻ, പ്രോഗ്രാം കോഓഡിനേറ്റർ ശിവ ഗുരുവായൂർ, ഗ്ലോബൽ കൺവീനർ യൂസുഫ് അലി എന്നിവർ ചേർന്ന് സംഘടന ബഹ്റൈൻ ചാപ്റ്റർ രക്ഷാധികാരി രാജൻ പാലയൂരിന് നൽകി പ്രകാശനം ചെയ്തു. ഈ വർഷത്തെ ഓണത്തെ വരവേൽക്കാൻ വിവിധങ്ങളായ പരിപാടികളാണ് സംഘടന ആസൂത്രണം ചെയ്തിട്ടുള്ളത്.
‘നമ്മളോണം -2024’എന്ന ശീർഷകത്തിൽ സംഘടിപ്പിക്കുന്ന പരിപാടി നബി സലയിലെ മർമറിസ് ഗാർഡനിൽ വെച്ച് ഒക്ടോബർ 11ന് സംഘടിപ്പിക്കുമെന്ന് കൺവീനർ ഷഫീക് പറഞ്ഞു. ഇപ്രാവശ്യത്തെ ഓണത്തിന്റെ ‘നമ്മളോണം-2024’എന്ന പേര് അംഗങ്ങളിൽനിന്നാണ് തെരെഞ്ഞെടുത്തത്.
ഉചിതമായ പേര് നിർദേശിക്കുന്നവർക്ക് മത്സരത്തിലൂടെ സമ്മാനങ്ങൾ നൽകി കൊണ്ടാണ് തീരുമാനത്തിലെത്തിയതെന്ന് സംഘാടകർ അറിയിച്ചു. എക്സിക്യൂട്ടിവ് അംഗങ്ങളായ ഫാറൂഖ്, നിഷിൽ, റാഫി, ഷുഹൈബ്, അബ്ദുൽ റാഫി, ശാഹുൽ പാലക്കൽ, സജീവ്, റിൻഷിദ, ജസ്ന റാഫി, രചന സജീവ്, ഷഹന സിറാജ്, റിനിഷ അഷ്റഫ്, സിറാജ്, ഷെജീർ, സുജിത്, അഫ്സർ, ജാഫർ, ശബരീഷ്, ഐശ്വര്യ ശബരീഷ്, തുടങ്ങി നിരവധി അംഗങ്ങൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.