മനാമ: വോയ്സ് ഓഫ് ആലപ്പി സിത്ര ഏരിയ കമ്മിറ്റി അൽഹിലാൽ ഹോസ്പിറ്റൽ സിത്ര ബ്രാഞ്ചുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഇരുന്നൂറോളം പേർ ക്യാമ്പിലെ സേവനങ്ങൾ പ്രയോജനപ്പെടുത്തി. വോയ്സ് ഓഫ് ആലപ്പി സിത്ര ഏരിയ പ്രസിഡന്റ് നൗഷാദ് പല്ലന അധ്യക്ഷത വഹിച്ചു.
യോഗത്തിൽ വോയ്സ് ഓഫ് ആലപ്പി എക്സിക്യൂട്ടിവ് അംഗവും സിത്ര ഏരിയ കോഓഡിനേറ്ററുമായ അജിത് കുമാർ സ്വാഗതം ആശംസിച്ചു. വോയ്സ് ഓഫ് ആലപ്പി രക്ഷാധികാരി ഡോ. പി.വി. ചെറിയാൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ക്യാമ്പിന്റെ ആവശ്യകതയെക്കുറിച്ചും ജീവിത ശൈലി രോഗങ്ങളെക്കുറിച്ചും സംസാരിച്ചു. സാമൂഹിക പ്രവർത്തകനായ നജീബ് കടലായി വിശിഷ്ടാതിഥിയായി.
സംഘടന നടത്തിവരുന്ന ആരോഗ്യ പ്രവർത്തങ്ങളെയും സാമൂഹികവും സാംസ്കാരികവുമായി പൊതുരംഗത്ത് നടത്തുന്ന പ്രവർത്തങ്ങളെയും അദ്ദേഹം പ്രശംസിച്ചു. വോയ്സ് ഓഫ് ആലപ്പി ട്രഷറർ ഗിരീഷ് കുമാർ, ജോയന്റ് സെക്രട്ടറി ജോഷി നെടുവേലിൽ, മീഡിയ കൺവീനർ ജഗദീഷ് ശിവൻ, എക്സിക്യൂട്ടിവ് അംഗങ്ങളായ സന്തോഷ് ബാബു, ജേക്കബ് മാത്യു, കലാവിഭാഗം സെക്രട്ടറി ദീപക് തണൽ, അൽ ഹിലാൽ ഹോസ്പിറ്റൽ മാർക്കറ്റിങ് ഹെഡ് ഭരത് ജയകുമാർ, മാർക്കറ്റിങ് എക്സിക്യൂട്ടിവ് ഹിഷാം ഷിബു, ഡോക്ടർ സുബ്രഹ്മണ്യം ബുസിനേനി എന്നിവർ ആശംസ പ്രസംഗം നടത്തി.
സിത്ര ഏരിയ ജോയന്റ് സെക്രട്ടറി കെ.ആർ. യേശുദാസൻ, ഏരിയ എക്സിക്യൂട്ടിവ് അംഗവും ക്യാമ്പ് കോഓഡിനേറ്ററുമായ നിധിൻ ഗംഗ, കെ. ഷിബു എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. വോയ്സ് ഓഫ് ആലപ്പിയിലെ വിവിധ ഏരിയ കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായ ക്യാമ്പിന് സിത്ര ഏരിയ വൈസ്പ്രസിഡന്റ് സന്ദിപ് സാരംഗ് കൃതജ്ഞത രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.