മനാമ: വിവിധ ഡിറ്റർജൻറുകളുടെ നിർമാതാക്കളും ലോകത്തെ മുൻനിര എഫ്.എം.സി.ജി കമ്പനികളിലൊന്നുമായ യൂണിലിവറുമായി സഹകരിച്ച് ‘ശുദ്ധിയുള്ള വീട്, ശുദ്ധമായ നഗരം’ എന്ന പ്രചരണവുമായി ‘ലുലു’ രംഗത്ത്. ഇതിെൻറ ഭാഗമായി ഏപ്രിൽ മാസത്തിൽ മനാമ മാർക്കറ്റിൽ ശുചീകരണം നടത്തും. ആദ്യഘട്ടമായി മത്സ്യ മാർക്കറ്റ് കഴിഞ്ഞ ദിവസം ശുചീകരിച്ചു. ഇറച്ചി മാർക്കറ്റ് 18 നും പച്ചക്കറി മാർക്കറ്റ് 24 നും ശുചീകരിക്കും. പ്രചരണത്തിെൻറ ഉദ്ഘാടനം ഹിദിൽ യൂനിലെവർ ഗൾഫ് മാനേജിങ് ഡയറക്ടർ സെമ ടി യുക്സെൽ നിർവഹിച്ചു. ലുലു ൈഹപ്പർമാർക്കറ്റ് ബഹ്റൈൻ ആൻറ് ഇൗജിപ്ത് ഡയറക്ടർ ജുസർ രൂപവാല, യൂനിലെവർ ഗൾഫ് ചെയർമാൻ ജാസിം അബ്ദുൽ റഹ്മാൻ അമിൻ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.