മനാമ: മധുരിക്കും മാമ്പഴങ്ങളുടെ അത്യപൂർവ്വ ശേഖരവുമായി ലുലുവിൽ വാർഷിക മാംഗോ മാനിയ ഫെസ്റ്റിവലിന് തുടക്കമായി. ഇന്ത്യൻ അംബാസഡർ അലോക് കുമാർ സിൻഹ ഉദ്ഘാടനം നിർവഹിച്ചു. ലുലു ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ യൂസഫലി ചടങ്ങിൽ സാന്നിധ്യം വഹിച്ചു. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിച്ച മാമ്പഴങ്ങൾ മേളയിൽ അണിനിരക്കുന്നുണ്ട്.
മലയാളികളുടെ ഒാർമയിൽ ഗൃഹാതുരത്വം നൽകുന്ന നാട്ടുമാങ്ങയും കണ്ണിമാങ്ങയും എല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. ഒപ്പം മാങ്ങ കൊണ്ടുളള വിവിധയിനം ജ്യുസുകളും െഎസ്ക്രീമും രുചി വൈവിദ്ധ്യം പകരുന്നുണ്ട്. 17 രാജ്യങ്ങളിൽ നിന്നുള്ള 82 ഇനം മാങ്ങകളാണ് വിൽപ്പനക്കായി എത്തിയിരിക്കുന്നത്. മേള മേയ് 15 വരെ ലുലുവിെൻറ ബഹ്റൈനിലെ എല്ലാ ഹൈപ്പർമാർക്കറ്റുകളിലും തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.