മനാമ: ലുലു ഹൈപ്പർമാർക്കറ്റിൽ അമേരിക്കൻ ഉത്പ്പന്നങ്ങൾ അണിനിരത്തിക്കൊണ്ടുള്ള ‘ഡിസ്കവറി അമേരിക്ക’പ്രമോഷന് തുടക്കമായി. ജുഫൈർ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്നചടങ്ങിൽ ബഹ്റൈനിലെ അമേരിക്കൻ അംബാസഡർ ജസ്റ്റിൻ സിബെറൽ ഉദ്ഘാടനം ചെയ്തു. മികച്ച യു.എസ് ബ്രാൻഡുകളിലുള്ള ഇലക്ട്രോണിക്സ്, ഭക്ഷ്യവസ്തുക്കൾ തുടങ്ങിയ വസ്തുക്കൾ ‘ഉൾപ്പെടുത്തിയാണ് പ്രമോഷൻ നടക്കുന്നത്. ഇതിെൻറ ഭാഗമായി ജുഫൈർ ലുലുവിൽ അമേരിക്കൻ മിഷൻ ആശുപത്രി സന്ദർശകർക്കായി സൗജന്യ പ്രമേഹ, രക്തസമ്മർദ്ദ പരിശോധനകളും നടത്തുന്നുണ്ട്. ചടങ്ങിൽ ലുലു ഗ്രൂപ്പ് ജുസർ രുപവാല മറ്റ് മാനേജ്മെൻറ് പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു. ഇൗ മാസം 21 വരെ ‘ഡിസ്കവറി അമേരിക്ക’ പ്രമോഷൻ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.