അബൂദബി: മതവികാരം വ്രണപ്പെടുത്തുന്ന പരാമർശം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ജീവനക്കാരനെ ലുലു ഗ്രൂപ്പ് ജോലിയിൽനിന്ന് പിരിച്ചുവിട്ടു. റിയാദ് ലുലു ഹൈപ്പർമാർക്കറ്റിലെ ജീവനക്കാരൻ ദീപകിനെയാണ് പിരിച്ചുവിട്ടത്. ശബരിമലയിലെ സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ടുള്ള പോസ്റ്റാണ് ഇയാളുടെ ജോലി നഷ്ടപ്പെടുത്തിയത്.
സമൂഹമാധ്യമങ്ങളിലൂടെ മോശം പരാമാർശം പ്രചരിപ്പിച്ചതിനാണ് നടപടിയെന്ന് ലുലു ഗ്രൂപ്പ് ചീഫ് കമ്യൂണിക്കേഷൻ ഓഫിസർ വി. നന്ദകുമാർ അറിയിച്ചു. കേരളത്തിലെ പ്രളയദുരിതാശ്വാസവുമായി ബന്ധപ്പെട്ട് മോശം പരാമർശം നടത്തിയതിന് ഒമാനിലെ ലുലു ഹൈപർമാർക്കറ്റ് ജീവനക്കാരനെ നേരത്തെ പിരിച്ച് വിട്ടിരുന്നു. ഇതേ തുടർന്ന് നിയമസംവിധാനങ്ങൾക്ക് വിരുദ്ധമായതോ മതവികാരം വ്രണപ്പെടുത്തുന്നതോ വ്യക്തിഹത്യ നടത്തുന്നതോ ആയ പോസ്റ്റുകൾ പ്രചരിപ്പിക്കുന്ന ജീവനക്കാരെ പിരിച്ചുവിടുമെന്ന് ലുലു ഗ്രൂപ്പ് എല്ലാ ജീവനക്കാർക്കും മുന്നറിയിപ്പ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.