മനാമ: ലുലു ഷോപ്പിങ് പോർട്ടലിെൻറയും ആപ്പിെൻറയും ലോഞ്ചിങ് വർണാഭമായ ചടങ്ങിൽ നടന്നു. വിരൽത്തുമ്പിലെ ക്ലിക്ക് വഴി 20,000 ഉൽപന്നങ്ങൾ ഉപഭോക്താക്കളുടെ വീട്ടുപടിക്കൽ എത്തിക്കുന്ന ലളിതമായ നടപടിക്രമങ്ങളാണ് ലുലു ഒാൺലൈൻ ഷോപ്പിങ് പോർട്ടലിലൂടെയും ആപ്പിലൂടെയും സജ്ജീകരിച്ചിരിക്കുന്നത്.
റാംലി മാളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ വ്യവസായ, വ്യാപാര, ടൂറിസം മന്ത്രാലയം കമേഴ്സ്യൽ രജിസ്ട്രേഷൻ ആൻഡ് കമ്പനീസ് അണ്ടർ സെക്രട്ടറി അലി അബ്ദുൽ ഹുസൈൻ മക്കി, വ്യാപാര, വ്യവസായ മന്ത്രാലയത്തിലെ കൺട്രോൾ ആൻഡ് സർവിസിലെ അണ്ടർ സെക്രട്ടറി അബ്ദുൽ അസീസ് മുഹമ്മദ് അൽ അഷറഫ്, വ്യവസായ, വ്യാപാര, ടൂറിസം മന്ത്രാലയം ഇൻഫർമേഷൻ സിസ്റ്റം ഡയറക്ടർ മറം മുക്താർ അൽമഹ്മീദ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ലുലു ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ അഷറഫ് അലി, ഡയറക്ടർ ജുസർ രൂപവാല എന്നിവർ സംബന്ധിച്ചു.
ഏറ്റവും മികച്ച രീതിയിലുള്ള ബുക്കിങ്, വിതരണ സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്നും ഇതിനായി പരിശീലനം നേടിയവരും വിദഗ്ധരുമായ ടീമാണ് നേതൃത്വം നൽകുന്നതെന്നും അഷ്റഫലി പറഞ്ഞു. തുടർന്ന് ഒാൺലൈൻ ഷോപ്പിങ് പോർട്ടലിെൻറയും ആപ്പിെൻറയും ഭാഗമായി സാധനങ്ങൾ വിതരണം ചെയ്യുന്ന വാഹന വ്യൂഹങ്ങളുടെ ഫ്ലാഗ് ഒാഫും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.