മനാമ: ലുലു എക്സ്ചേഞ്ചിലെ സ്വദേശി ജോലിക്കാർക്ക് ഉന്നത പദവികൾ വഹിക്കുന്നതിന് 'ദി ഫ്യൂച്ചർ ലീഡേഴ്സ് പ്രോഗ്രാം' എന്നപേരിൽ നേതൃ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ഉപഭോക്തൃ സേവനം, കള്ളപ്പണം വെളുപ്പിക്കൽ തടയൽ, ബ്രാഞ്ച് ഭരണം തുടങ്ങിയ മേഖലകളിലാണ് തിരഞ്ഞെടുത്ത സ്വദേശി ജോലിക്കാർക്ക് പരിശീലനം നൽകുന്നതെന്ന് ലുലു ഫിനാൻഷ്യൽ ഗ്രൂപ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ് പറഞ്ഞു. ശിൽപശാല രാജ്യത്തോടും നമ്മോടുമുള്ള ഉത്തരവാദിത്തത്തിന്റെ ഭാഗമായാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ബഹ്റൈൻ പൗരന്മാരുടെ മെച്ചപ്പെട്ട തൊഴിൽ സാധ്യതകൾക്ക് പിന്തുണ നൽകുക എന്നതു കൂടി ലക്ഷ്യമാണെന്ന് ലുലു എക്സ്ചേഞ്ച് ജനറൽ മാനേജർ എഡിസൺ ഫെർണാണ്ടസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.