മനാമ: ലോകത്തെ വിവിധ രാജ്യങ്ങളിൽനിന്നുള്ള രുചിവൈവിധ്യങ്ങൾ പരിചയപ്പെടുത്തി ലുലു ഹൈപ്പർ മാർക്കറ്റിൽ ഫുഡ് ഫെസ്റ്റിവലിന് തുടക്കമായി. ബഹ്റൈനിലെ വിവിധ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ആറ് ആഴ്ചകളിലായി വാരാന്ത്യങ്ങളിലാണ് മേള. വൈകീട്ട് ആറ് മുതൽ രാത്രി 11 വരെയാണ് ഫുഡ് ഫെസ്റ്റിവൽ ഒരുക്കിയിട്ടുള്ളത്.
ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ആഗസ്റ്റ് 15 വരെയാണ് ആദ്യ ഘട്ടം. ഇന്ത്യൻ കറി, കെബാബ്, ബിരിയാണി തുടങ്ങിയവ മേളയുടെ പ്രത്യേകതയാണ്. ക്രൗൺ പ്ലാസ ഹോട്ടലിലെ സ്പൈസസ് റസ്റ്റാറൻറ് ഷെഫ് പ്രമോദ് മൂന്ന് ദിവസങ്ങളിലും ലൈവ് കുക്കിങ് ഷോ അവതരിപ്പിക്കും.
ആഗസ്റ്റ് 20 മുതൽ 22 വരെ തായ് വിഭവങ്ങൾ പരിചയപ്പെടുത്തും. ആഗസ്റ്റ് 27 മുതൽ 29 വരെ പരമ്പരാഗത ബഹ്റൈനി വിഭവങ്ങൾ രുചിക്കാം. സെപ്റ്റംബർ മൂന്ന് മുതൽ അഞ്ച് വരെ ഇറ്റാലിയൻ വിഭവങ്ങളായ ഇറ്റാലിയൻ പാസ്ത, പിസ, ചീസ് തുടങ്ങിയവയുടെ മേളയാണ് നടത്തുന്നത്. സെപ്റ്റംബർ 10-12 തീയതികളിൽ ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്കൻ രുചിയും 17 മുതൽ 19 വരെ ചൈന, ഫിലിപ്പീൻസ്, മലേഷ്യ, ഇന്തോനേഷ്യ, ജപ്പാൻ എന്നിവിടങ്ങളിൽനിന്നുള്ള വിഭവങ്ങളുമാണ് ഒരുക്കിയിട്ടുള്ളത്. കോവിഡ് കാരണം വീടുകളിൽ തന്നെ കഴിയുന്നവർക്ക് വ്യത്യസ്ത രുചികൾ ആസ്വദിക്കാനുള്ള അവസരമാണ് ഇതെന്ന് ലുലു ഗ്രൂപ് ഡയറക്ടർ ജുസെർ രൂപവാല പറഞ്ഞു.
മനാമ: ലുലു ഹൈപ്പർമാർക്കറ്റിൽ സമ്മർ ഷോപ്പിങ് ആരംഭിച്ചു. പാകിസ്താനി ചൗസ മാങ്ങ, ഫിലിപ്പീൻസ് കൈതച്ചക്ക, സ്പാനിഷ് പ്ലം തുടങ്ങിയ പഴങ്ങൾ, െഎസ്ക്രീം തുടങ്ങിയവ ലഭ്യമാണ്.
ചോക്ലറ്റുകൾ, നട്സ്, ബസ്മതി റൈസ്, ഷാംപൂ, സാനിറ്റൈസർ, ടൂത്ത് പേസ്റ്റ്, ഹെയർ ഒായിൽ, റൈസ് കുക്കർ, പുതപ്പ്, തലയിണ, െഎപാഡ്, സ്മാർട്ട് വാച്ച്, ടി.വി എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്.ഡിറ്റർജൻറ്, ഫാബ്രിക് കണ്ടീഷനർ, ഫേഷ്യൽ ടിഷ്യൂ എന്നിവയിലും പ്രത്യേക ഒാഫർ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.