മനാമ: ദീപങ്ങളുടെ ഉത്സവമായ ദീപാവലിയെ വരവേൽക്കാൻ ലുലു ഹൈപ്പർ മാർക്കറ്റ് ഒരുങ്ങി. ദീപാവലിക്ക് ഒഴിച്ചുകൂടാനാവാത്ത മധുരപലഹാരങ്ങളുടെ നീണ്ട നിരയാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.ആഘോഷം കെങ്കേമമാക്കാൻ 80ലധികം തരത്തിലുള്ള മധുരപലഹാരങ്ങൾ ദാനാ മാളിൽ ഒരുക്കി. കോർപറേറ്റ് ഓർഡറുകൾ സ്വീകരിക്കാനുള്ള സൗകര്യവും ഏർപ്പെടുത്തി. മനോഹരമായ സമ്മാനപ്പൊതികളാക്കി നൽകുന്ന മധുരപലഹാരങ്ങൾ പ്രിയപ്പെട്ടവർക്ക് സമ്മാനിക്കാനുള്ള അവസരമാണ് ഒരുക്കുന്നത്.
'ലുലു വാലി ദീവാലി'എന്ന പേരിൽ നടത്തുന്ന ദീപാവലി ആഘോഷം ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ ഉദ്ഘാടനം ചെയ്തു. മൺചെരാതിലുള്ള ദീപാവലി ദീപം തെളിച്ചാണ് അദ്ദേഹം ആഘോഷത്തിന് തുടക്കംകുറിച്ചത്. ലുലുവിന്റെ ഫാഷൻ വിഭാഗത്തിലെ ഡിസൈനർ സാരികൾ അണിഞ്ഞ വനിതകൾ അതിഥികളെ വരവേറ്റു.
തങ്ങളുടെ ഉപഭോക്താക്കളിൽ നിരവധി പേരുടെ പ്രധാന ആഘോഷമായ ദീപാവലിയിൽ പങ്കുചേരുന്നതിൽ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ് ഡയറക്ടർ ജുസെർ രൂപവാല പറഞ്ഞു. ഫാഷൻ, മധുരം, ഭക്ഷണം, സമ്മാനങ്ങൾ തുടങ്ങി ദീപാവലിക്ക് വേണ്ടതെല്ലാം ലുലുവിൽ സജ്ജീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.