എം.​എ. മു​ഹ​മ്മ​ദ് ജ​മാ​ലി​ന്റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു

മ​നാ​മ: വ​യ​നാ​ട് മു​സ്‍ലിം യ​തീം​ഖാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. മു​ഹ​മ്മ​ദ് ജ​മാ​ലി​ന്റെ നി​ര്യാ​ണ​ത്തി​ൽ വ​യ​നാ​ട് മു​സ്‍ലിം യ​തീം​ഖാ​ന ബ​ഹ്‌​റൈ​ൻ ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു. സാ​മൂ​ഹി​ക ന​വോ​ത്ഥാ​ന​ത്തി​ന് ചു​ക്കാ​ൻ പി​ടി​ച്ച വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ക​നാ​യും മി​ക​ച്ച സം​രം​ഭ​ക​നാ​യും രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​നാ​യും ജ​മാ​ൽ മു​ഹ​മ്മ​ദ് ശോ​ഭി​ച്ചു.

അ​ദ്ദേ​ഹ​ത്തി​ന്റെ മ​ര​ണം സ​മൂ​ഹ​ത്തി​നും അ​നാ​ഥ മ​ക്ക​ൾ​ക്കും തീ​രാ ന​ഷ്ട​മാ​ണെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. സൗ​ത്ത് ഇ​ന്ത്യ​യി​ലെ അ​തി പ്ര​ശ​സ്ത​വും പ്ര​ഥ​മ അ​നാ​ഥാ​ല​യ​ങ്ങ​ളി​ല്‍ മൂ​ന്നാ​മ​ത്തേ​താ​യി ഉ​ള്‍പ്പെ​ട്ട​തും വി​ശ്വ വ‍്യാ​ഖ്യാ​തി നേ​ടി​യ​തു​മാ​യ ഡ​ബ്ല്യു.​എം.​ഒ വ​യ​നാ​ട് മു​ട്ടി​ല്‍ യ​തീം​ഖാ​ന സ്ഥാ​പ​ന​ങ്ങ​ളു​ടെ ജീ​വ​നാ​ഡി​യും മ​ത, സാ​മൂ​ഹി​ക, രാ​ഷ്ട്രീ​യ, വി​ദ്യാ​ഭ്യാ​സ, സാം​സ്കാ​രി​ക രം​ഗ​ത്തെ അ​തു​ല്യ പ്ര​തി​ഭ​യു​മാ​യി​രു​ന്ന എം.​എ. മു​ഹ​മ്മ​ദ് ജ​മാ​ലി​ന്‍റെ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ചി​ക്കു​ന്ന​താ​യി ഡ​ബ്ല്യു.​എം.​ഒ ബ​ഹ്റൈ​ൻ നോ​ർ​ത്ത് പ്ര​വി​ശ്യ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ഇ​ബ്രാ​ഹീം ഹ​സ​ന്‍ പു​റ​ക്കാ​ട്ടി​രി അ​റി​യി​ച്ചു.

എം.​എ. മു​ഹ​മ്മ​ദ് ജ​മാ​ൽ സ​മൂ​ഹ​ത്തി​നാ​ക​മാ​നം വ​ഴി​കാ​ട്ടി​യാ​യി​രു​ന്ന ക​ർ​മ​യോ​ഗി -കെ.​എം.​സി.​സി

മ​നാ​മ: ഒ​രേ സ​മ​യം രാ​ഷ്ടീ​യ രം​ഗ​ത്തും സാ​മൂ​ഹി​ക രം​ഗ​ത്തും വ​ഴി​കാ​ട്ടി​യാ​യി​രു​ന്ന ക​ർ​മ​യോ​ഗി​യാ​യി​രു​ന്നു എം.​എ. മു​ഹ​മ്മ​ദ് ജ​മാ​ലെ​ന്ന് കെ.​എം.​സി.​സി ബ​ഹ്റൈ​ൻ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വ​യ​നാ​ട് മു​സ്‍ലിം യ​തീം​ഖാ​ന സാ​ര​ഥി, മു​സ്‍ലിം​ലീ​ഗ് വ​യ​നാ​ട് ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്റ്, സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് മെം​ബ​ർ എ​ന്നീ സ്ഥാ​ന​ങ്ങ​ളൊ​ക്കെ അ​ല​ങ്ക​രി​ക്കു​മ്പോ​ഴും വി​ശ്ര​മം എ​ന്തെ​ന്ന​റി​യാ​ത്ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​യി​രു​ന്നു പൊ​തു സ​മൂ​ഹ​ത്തി​നു​മു​ന്നി​ൽ അ​ദ്ദേ​ഹം സ​മ​ർ​പ്പി​ച്ച​ത്.

അ​ദ്ദേ​ഹ​ത്തി​ന്റെ വി​യോ​ഗ​ത്തി​ൽ പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്കും പ്ര​വ​ർ​ത്ത​ക​ർ​ക്കും ഉ​ണ്ടാ​യ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്നു​വെ​ന്ന് കെ.​എം.​സി.​സി ബ​ഹ്റൈ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ഹ​ബീ​ബ് റ​ഹ്മാ​നും സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​സൈ​നാ​ർ ക​ള​ത്തി​ങ്ങ​ലും അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.