മനാമ: മആമീർ പാർക്ക് നവീകരണത്തിനു ശേഷം ഉദ്ഘാടനം ചെയ്തു.
മുനിസിപ്പൽ, കാർഷിക മന്ത്രാലയത്തിലെ മുനിസിപ്പൽകാര്യ അണ്ടർ സെക്രട്ടറി ശൈഖ് മുഹമ്മദ് ബിൻ അഹ്മദ് ആൽ ഖലീഫ ഉദ്ഘാടനം ചെയ്തു. 2,200 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പാർക്ക് പ്രദേശവാസികൾക്ക് ഉല്ലസിക്കാനും ശുദ്ധവായു ശ്വസിക്കാനും വ്യായാമം ചെയ്യാനും അവസരമൊരുക്കും.
ബാപ്കോ റിഫൈനറി കമ്പനിയുടെ പിന്തുണയോടെയാണ് നവീകരണം പൂർത്തിയാക്കിയത്. പൊതുജനങ്ങളുടെ താൽപര്യങ്ങൾ പൂർത്തീകരിക്കുന്നതരത്തിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് സർക്കാർ പ്രത്യേക പിന്തുണയാണ് നൽകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ പാർക്കുകളും വിനോദ കേന്ദ്രങ്ങളും പണിയുന്നതിന് മുനിസിപ്പൽ, കാർഷിക മന്ത്രാലയം താൽപര്യമെടുക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ ബാപ്കോ റിഫൈനറീസ് സി.ഇ.ഒ ഡോ. അബ്ദുറഹ്മാൻ ജവാഹിരി, നാഷനൽ ഇനീഷ്യേറ്റിവ് ഫോർ അഗ്രികൾചറൽ ഡെവലപ്മെന്റ് ജനറൽ സെക്രട്ടറി ശൈഖ മറാം ബിൻത് ഈസ ആൽ ഖലീഫ, കാപിറ്റൽ സെക്രേട്ടറിയറ്റ് കൗൺസിൽ ചെയർമാൻ സാലിഹ് തറാദ, ഡയറക്ടർ മുഹമ്മദ് സഅദ് അസ്സഹ്ലി എന്നിവരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.