മനാമ: കേരള മദ്റസ എജുക്കേഷൻ ബോർഡ് ഏഴ്, ഒമ്പത് ക്ലാസുകളിൽ നടത്തിയ പൊതുപരീക്ഷയിൽ ബഹ്റൈനിലെ ദാറുൽ ഈമാൻ കേരള മദ്റസയിൽനിന്നു വിജയിച്ച വിദ്യാർഥികളെ ആദരിച്ചു. വിദ്യാഭ്യാസ വിഭാഗം ഹെഡ് എം.എം. സുബൈർ അധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രിൻസിപ്പൽ സഈദ് റമദാൻ നദ്വി അനുമോദന സന്ദേശം നൽകി.
എ പ്ലസ് നേടിയ ഇഷാൻ മുഹമ്മദ്, ഹിബ ഹംദുല്ല, സഹല ഹാജറ ഇർഷാദ്, ജന്നത്ത് നൗഫൽ, ഹൈഫ അബ്ദുൽ ഹഖ് എന്നിവർക്കുള്ള ട്രോഫികൾ ഇ.കെ. സലീം, അഹ്മദ് റഫീഖ്, സഈദ റഫീഖ്, മൊയ്തു കാഞ്ഞിരോട് എന്നിവർ വിതരണം ചെയ്തു. വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകൾ പി.പി. ജാസിർ, ജമാൽ ഇരിങ്ങൽ എന്നിവർ വിതരണം ചെയ്തു. സിഞ്ചിലെ ഫ്രൻഡ്സ് സെന്ററിൽ സംഘടിപ്പിച്ച പരിപാടിയിൽ മനാമ മദ്റസ പി.ടി.എ പ്രസിഡന്റ് റഫീഖ് അബ്ദുല്ല, മാതൃസമിതി പ്രസിഡന്റ് സബീന അബ്ദുൽ ഖാദർ എന്നിവർ ആശംസകൾ നേർന്നു.
ശൈഖ ഫാതിമ, ഹനാൻ അബ്ദുമനാഫ്, ഹന്നത്ത് നൗഫൽ, മിന്നത്ത് നൗഫൽ എന്നിവർ ഗാനങ്ങളാലപിച്ചു. ദിയ നസീമിന്റെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച ചടങ്ങിൽ അഡ്മിൻ ഹെഡ് എ.എം. ഷാനവാസ് സ്വാഗതവും അസി. അഡ്മിൻ സക്കീർ ഹുസൈൻ സമാപനവും നിർവഹിച്ചു. ഷൗക്കത്തലി, പി.എം. അശ്റഫ്, സമീറ നൗഷാദ്, ഫർസാന, സക്കിയ സമീർ, ഫാഹിസ മങ്ങാട്ടിൽ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.