മനാമ: മഹാത്മാ ഗാന്ധി കൾചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 77ാമത് രക്തസാക്ഷിത്വദിനം സർവമത പ്രാർഥന, പുഷ്പാർച്ചന, അനുസ്മരണ സമ്മേളനം എന്നിവയോടെ ആചരിച്ചു.
സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സ് റസ്റ്റാറന്റ് ഹാളിൽ, പ്രസിഡന്റ് എബി തോമസിന്റെ അധ്യക്ഷതയിൽ നടന്ന അനുസ്മരണ യോഗത്തിന് തോമസ് ഫിലിപ്പ് സ്വാഗതം പറഞ്ഞു. സാമൂഹിക പ്രവർത്തകൻ ആർ. പവിത്രൻ മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യ എന്ന ആശയത്തിനെതിരെ നടന്ന ഏറ്റവും വലിയ അക്രമത്തിന്റെ ഈ ഓർമദിനം, ബഹുസ്വര ഇന്ത്യയെ വീണ്ടെടുക്കാനുള്ള പോരാട്ടങ്ങൾക്ക് കരുത്ത് പകരുന്നതാകട്ടെ എന്ന് അദ്ദേഹം അനുസ്മരണ പ്രഭാഷണത്തിൽ ആഹ്വാനംചെയ്തു.
മുൻ പ്രസിഡന്റുമാരായ ബാബു കുഞ്ഞിരാമൻ, അനിൽ തിരുവല്ല എന്നിവരും അനിൽ യു.കെ, ദീപ ജയചന്ദ്രൻ, അജിത് കുമാർ, സെയ്ദ് ഹനീഫ്, സിബി കൈതാരത്ത്, അനസ് റഹീം, മൻഷീർ, ഹരീഷ് നായർ, ജവാദ് ബാഷ, അൻവർ എന്നിവരും ചടങ്ങിൽ ഗാന്ധി അനുസ്മരണം നടത്തി.മുബീന മൻസിർ ദേശഭക്തിഗാനം ആലപിച്ചു. ജനറൽ സെക്രട്ടറി വിനോദ് ഡാനിയേൽ കൃതജ്ഞത രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.